Image

പ്രകടനം: പോപുലര്‍ഫ്രണ്ട്‌ നേതാക്കള്‍ അറസ്റ്റില്‍

Published on 15 October, 2011
പ്രകടനം: പോപുലര്‍ഫ്രണ്ട്‌ നേതാക്കള്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍: പോപുലര്‍ഫ്രണ്ട്‌ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി അനുമതിയില്ലാതെ പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിക്കു സമീപം പ്രകടനം തുടങ്ങുമ്പോഴാണ്‌ എസ്‌.പി ഹര്‍ഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ നേതാക്കളെ അസ്റ്റ്‌ ചെയ്‌ത്‌ നീക്കിയത്‌.

മൂവായിരത്തോളം പ്രവര്‍ത്തകര്‍ മാര്‍ച്ചിനുണ്ടായിരുന്നു. ഇതില്‍ യൂണിഫോമണിഞ്ഞെത്തിയ പ്രവര്‍ത്തകരെയും ചില നേതാക്കളെയുമാണ്‌ പൊലീസ്‌ അറസ്‌റ്റു ചെയ്‌ത്‌ നീക്കിയത്‌. യൂണിഫോമണിയാതെ മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകര്‍ പൊതുയോഗം നടക്കുന്ന മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്ക്‌ പോയി. പൊലീസ്‌ നടപടിയെത്തുടര്‍ന്ന്‌ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക