Image

പേഷാവര്‍ കൂട്ടക്കുരിതിക്കെതിരെ വ്യാപകമായ പ്രതിഷേധം

Published on 27 September, 2013
പേഷാവര്‍ കൂട്ടക്കുരിതിക്കെതിരെ വ്യാപകമായ പ്രതിഷേധം
പാക്കിസ്ഥാനിലുണ്ടായ ക്രൈസ്തവരുടെ കൂട്ടക്കുരുതിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടെന്ന്, ലാഹോര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് സെബാസ്റ്റൃന്‍ ഷാ പ്രസ്താവിച്ചു.
നിര്‍ദ്ദേഷികളായ 85 പേരുടെ മരണത്തിന് ഇടയാക്കുകുയും ഏകദേശം ഇരുന്നൂറു പേരെ മുറിപ്പെടുത്തികയും ചെയ്ത സകല വിശുദ്ധരുടെ നാമത്തിലുള്ള പേഷാവറിലെ ദേവാലയ ആക്രമത്തെ അപലപിച്ചുകൊണ്ട് ലോഹോറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഷാ ഇങ്ങനെ പ്രസ്താവിച്ചത്.

മതതീവ്രവാദികള്‍ കാരണമാക്കിയ നീചമായ മനുഷ്യക്കുരുതിയെ മനുഷ്യാന്തസ്സും സ്വാതന്ത്രവും മാനിക്കുന്ന സകലരും അപലപിക്കുന്നുവെന്നും, മതതീവ്രവാദത്തോടുള്ള പ്രതിഷേധത്തില്‍ അക്രമത്തിന്‍റെ പാതവെടിഞ്ഞ് പ്രാത്ഥനയും ആത്മസംയമനത്തിന്‍റെയും മനോഭാവത്തോടെ ഈ സംഭവത്തെ നേരിടുവാനാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ പരിശ്രമിക്കുന്നതും, ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതുമെന്ന് പ്രസ്താവനിയില്‍ ആര്‍ച്ചുബിഷപ്പ് ഷാ വെളിപ്പെടുത്തി.

പേഷാവര്‍ കൂട്ടക്കുരിതിക്കെതിരെ വ്യാപകമായ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക