കോഴിക്കോട്: സംസ്ഥാനത്ത് 20 ലക്ഷത്തോളം അക്ഷരമറിയാത്തവര്‍ ഉണ്ടെന്ന് വിദ്യാഭ്യാസ
മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ആദിവാസികള്‍, തീരദേശവാസികള്‍, ചില പിന്നോക്ക
വിഭാഗക്കാര്‍ എന്നിവരാണ് ഇവരിലേറെയും . സമ്പൂര്‍ണ സാക്ഷരതക്ക് 1991ല്‍ തുടങ്ങിയ
ശ്രമങ്ങള്‍ ഇടക്കാലത്ത് മന്ദീഭവിച്ചെങ്കിലും അത് ശക്തമായി
മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി ഒന്നാം
ക്‌ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കും. വിദ്യഭ്യാസരംഗത്ത് വലിയ
മുന്നേറ്റം നടക്കുന്ന ഇക്കാലത്ത് ഇത് അനിവാര്യമാണെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍
അതോറിറ്റിയുടെ പത്താം തരം തുല്യതാ ക്‌ളാസിന്‍െറ ആറാം ബാച്ച് ഉദ്‌ഘാടനം
ടൗണ്‍ഹാളില്‍ നിര്‍വഹിക്കവെ മന്ത്രി പറഞ്ഞു.