Image

ദുബായിലെടുത്ത കുത്തിവയ്‌പിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി മരിച്ചു

Published on 15 October, 2011
ദുബായിലെടുത്ത കുത്തിവയ്‌പിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി മരിച്ചു
ചെറുപുഴ (കണ്ണൂര്‍): ദുബായില്‍ വച്ചെടുത്ത കുത്തിവയ്‌പിന്റെ പാര്‍ശ്വഫലത്തെ തുടര്‍ന്നു മണിപ്പാലില്‍ ചികില്‍സയിലായിരുന്ന പതിനാലുകാരി മരിച്ചു.

ചെറുപുഴ ബാലവാടി റോഡിലെ വി.വി.ബാലകൃഷ്‌ണന്റെ മകള്‍ അനിഷ ബാലകൃഷ്‌ണ നാണ്‌ മരണമടഞ്ഞത്‌. കുത്തിവയ്‌പ്‌ നടത്തിയതിനെ തുടര്‍ന്നു ദേഹത്തു തടിപ്പും ചൊറിച്ചിലും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ്‌ മണിപ്പാലിലേക്കു കൊണ്ടുവന്നത്‌.

അമ്മ: ഗ്രേസി. സഹോദരന്‍: ആനന്ദ്‌(തിരുവനന്തപുരം വിക്രം സാരാഭായ്‌ എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥിയാണ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക