Image

തിരുവനന്തപുരത്ത്‌ ഹൈടെക്‌ സൗകര്യങ്ങളുമായി പ്രസവാശുപത്രി

Published on 28 September, 2013
തിരുവനന്തപുരത്ത്‌ ഹൈടെക്‌ സൗകര്യങ്ങളുമായി പ്രസവാശുപത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ ഹൈടെക്‌ സൗകര്യങ്ങളുമായി പ്രസവാശുപത്രി ഒരുങ്ങി. ഉള്ളൂരിലെ ശ്രീ ഉത്രം തിരുനാള്‍ റോയല്‍ ആശുപത്രിയിലാണ്‌ പുതിയ സംരംഭം. ഇതിന്റെ ഉദ്‌ഘാടനം കഴിഞ്ഞ ദിവസം സിനിമാതാരം ശ്വേതാമേനോന്‍ നിര്‍വഹിച്ചു.

ഇവിടെ ഭര്‍ത്താവിന്റേയോ, അമ്മയുടേയോ, മറ്റ്‌ കുടുംബാംഗങ്ങളുടേയോ സാമീപ്യത്തില്‍ സുഖമായി പ്രസവിക്കാന്‍ സൗകര്യമുണ്ട്‌. ആശുപത്രിയിലെ മാതൃശിശു വിഭാഗത്തില്‍ ഒരു വീടിന്റെ അന്തരീക്ഷമൊരുക്കിയാണ്‌ പ്രസവം. കുടുംബവുമൊത്ത്‌ താമസിക്കുന്ന സ്യൂട്ടിലെ ഒരു മുറിയിലാവും പ്രസവം. പഞ്ചനക്ഷത്ര സൗകര്യമുള്ള മുറിയില്‍ അത്യാധുനിക സൗകര്യമുള്ള കിടക്കയും ലേബര്‍ റൂമിലെ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാവും. കണ്ടാല്‍ സാധാരണ കിടക്കയെന്ന്‌ തോന്നുമെങ്കിലും ഡോക്ടര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പ്രസവകിടക്കയായി മാറ്റാനാവുന്ന വിദേശനിര്‍മ്മിത കിടക്കയാണ്‌ ഇവിടുള്ളതെന്ന്‌ ആശുപത്രി മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. ഭരത്‌ചന്ദ്രന്‍ പറഞ്ഞു.

മുറിയില്‍ ടി.വി, ഫ്രിഡ്‌ജ്‌, മൈക്രോവേവ്‌ ഓവന്‍, ഇലക്ട്രിക്‌ കെറ്റില്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ടാകും. പ്രസവ സമയത്ത്‌ ഭര്‍ത്താവിനോ, അമ്മയ്‌ക്കോ ഒപ്പം നിന്ന്‌ സാന്ത്വനിപ്പിക്കാനും മനോധൈര്യം പകരാനും ഇവിടെ സൗകര്യമുണ്ട്‌. ഇത്‌ പ്രസവത്തെ പ്രശ്‌നരഹിതമാക്കാന്‍ സഹായിക്കും. പരമാവധി സിസേറിയന്‍ പ്രസവം ഒഴിവാക്കുകയാണ്‌ ലക്ഷ്യം. ഗര്‍ഭവതി ആകുമ്പോള്‍ മുതല്‍ ഇതിനുള്ള ശ്രമം ആരംഭിച്ചിരിക്കും. പ്രസവവ്യായാമം, ശരിയായ ഭക്ഷണരീതി, മാനസികനില സജ്ജമാക്കല്‍ തുടങ്ങിയവ ഇതോടനുബന്ധിച്ച്‌ നല്‍കുമെന്ന്‌ കേന്ദ്രത്തിന്റെ മേധാവിയും പ്രശസ്‌ത ഗൈനക്കോളജിസ്റ്റുമായ ഡോ.ഗിരിജാ ഗുരുദാസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക