Image

അമേരിക്കന്‍ മലയാള സാഹിത്യം (ഇ-മലയാളി സാഹിത്യ ഫോള്‍ഡര്‍)

Published on 28 September, 2013
അമേരിക്കന്‍ മലയാള സാഹിത്യം (ഇ-മലയാളി സാഹിത്യ ഫോള്‍ഡര്‍)
അമേരിക്കന്‍ മലയാളികളുടെ വായനാഭിരുചി കണക്കിലെടുത്ത്‌ വൈവിധ്യമാര്‍ന്ന സാഹിത്യസൃഷ്‌ടികളും അവരുടെ അറിവിലേക്കായി തത്സമയം വാര്‍ത്തകളും എത്തിക്കുകയെന്നത്‌ ഇ-മലയാളിയുടെ ലക്ഷ്യവും പരിശ്രമവുമാണ്‌. അഭിപ്രായങ്ങള്‍ എഴുതിയും വിളിച്ചും ഞങ്ങളെ അറിയിക്കുന്ന എല്ലാ മാന്യ വായനക്കാരോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്‌. അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത്‌ ധാരാളം എഴുത്തുകാരുണ്ട്‌ , പുതിയ എഴുത്തുകാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇത്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ അഭിമാനത്തിനു വക നല്‍കുന്നു.

അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സാഹിത്യരചനകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ അതിയായ സന്തോഷമുണ്ട്‌. അമേരിക്കന്‍ മലയാള സാഹിത്യം എന്ന പേരില്‍ ഇ-മലയാളി ഒരു ഫോള്‍ഡര്‍ തുറക്കുന്നു. ഓരോ അമേരിക്കന്‍ മലയാളി എഴുത്തുകാരും അവര്‍ എഴുതിയ ഏറ്റവും നല്ല രചനകള്‍ ( ഒരാള്‍ക്ക്‌ രണ്ടെണ്ണം വീതം ഇപ്പോള്‍ അയക്കാവുന്നതാണ്‌) ഞങ്ങള്‍ക്കയച്ചു തരിക. ഞങ്ങള്‍ അത്‌ പ്രസ്‌തുത ഫോള്‍ഡറില്‍ സൂക്ഷിക്കും.ലോകത്തിന്റെ ഏത്‌ ഭാഗത്തുമുള്ള സാഹിത്യപ്രേമികള്‍ക്ക്‌ അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ചറിയാന്‍ ഈ ഫോള്‍ഡര്‍ അവസരം ഉണ്ടാക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രാധാന്യം. കൂടാതെ പരസ്‌പരം എഴുത്തുക്കാര്‍ക്ക്‌ മറ്റുള്ളവരുടെ രചനകളെക്കുറിച്ചുള്ള അറിവും ലഭിക്കുന്നു. രചനകള്‍ക്കൊപ്പം നിങ്ങളുടെ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ വിവരവും നിങ്ങളെ കുറിച്ചുള്ള ലഘുലേഖയും നല്‍കാവുന്നതാണ്‌.

അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ ഇ-മലയാളി വഴി വില്‍ക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതുവരെ പുസ്‌തകവിവരം അറിയാക്കത്തവര്‍ ഞങ്ങളുമായി ബന്ധപ്പെടുക. editor@emalayalee.com ഞങ്ങളുടെ ഈ സംരംഭം വിജയിപ്പിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുക.

വാര്‍ത്തകള്‍ക്കും വായനക്കും അമേരിക്കന്‍ മലയാളികള്‍ക്ക്‌ എപ്പോഴും ഓര്‍ക്കാന്‍ ഒരു പ്രസിദ്ധീകരണം ഇ-മലയാളി.

(A publication you can trust for news and to enjoy reading)
അമേരിക്കന്‍ മലയാള സാഹിത്യം (ഇ-മലയാളി സാഹിത്യ ഫോള്‍ഡര്‍)
Join WhatsApp News
Sudhir Panikkaveetil 2013-09-29 06:26:39
ഇത് ഒരു നല്ല സംരംഭം . ഒരു പക്ഷെ പ്രവാസി എഴുത്തുകാരുടെ
ആദ്യ സൈബർ ആന്തൊളൊജി ഇതായിരിക്കാം.
ഇ-മലയാളിക്ക് അഭിനന്ദനങ്ങൾ
Peter Neendoor 2013-09-29 08:29:46
Very good.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക