Image

പരുമല തിരുനാളിന്‌ 26നു കൊടിയേറും

Published on 16 October, 2011
പരുമല തിരുനാളിന്‌ 26നു കൊടിയേറും
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 109-മത്‌ ഓര്‍മപ്പെരുന്നാളിനു 26നു കൊടിയേറും. നവംബര്‍ ഒന്ന്‌, രണ്‌ട്‌ തീയതികളിലാണു പ്രധാന പെരുന്നാള്‍ നടക്കും. 26ന്‌ ഉച്ചകഴിഞ്ഞു രണ്‌ടിനു ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ പെരുന്നാള്‍ കൊടിയേറും. തീര്‍ഥാടനവാരത്തിന്റെ ഉദ്‌ഘാടനം ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ നിര്‍വഹിക്കും.

മെഡിക്കല്‍ ക്യാമ്പ്‌, വിവിധ സമ്മേളനങ്ങള്‍ എന്നിവയും പെരുന്നാളിന്റെ ഭാഗമായി ക്രമീകരിക്കും. സഭയുടെ വിവാഹസഹായ നിധിയില്‍നിന്നുള്ള തുകയുടെ വിതരണം 29നു നടക്കും. കാല്‍നടതീര്‍ഥയാത്രാ സംഘങ്ങള്‍ ഒന്ന്‌, രണ്‌ട്‌ തീയതികളിലായി പരുമലയില്‍ എത്തും. രണ്‌ടിനു രാവിലെ 8.30നു പെരുന്നാള്‍ കുര്‍ബാനയ്‌ക്കു ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ഓര്‍ത്തഡോക്‌സ്‌ സഭ കാതോലിക്കേറ്റ്‌ ശതാബ്‌ദി ഉദ്‌ഘാടനം 11.30നു ചേരുന്ന സമ്മേളനത്തില്‍ ബസേലിയോസ്‌ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ നിര്‍വഹിക്കും. കാതോലിക്കാ ബാവ അധ്യക്ഷത വഹി ക്കും. ഡോ.സുകുമാര്‍ അഴിക്കോട്‌ മുഖ്യപ്രഭാഷണം നടത്തും.

സെമിനാരി മാനേജര്‍ റവ.യൂഹാനോന്‍ റമ്പാന്‍, സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ ജേക്കബ്‌ തോമസ്‌ അരികുപുറം, തോമസ്‌ ടി.പരുമല, ജി.ഉമ്മന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക