Image

പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്കും, വി.ജെ. കുര്യനും സ്വീകരണം

ജോര്‍ജ്‌ തുമ്പയില്‍ Published on 16 October, 2011
പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്കും, വി.ജെ. കുര്യനും സ്വീകരണം
ന്യൂയോര്‍ക്ക്‌: ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്കും, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ എം.ഡിയും, ജലസേചന വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വി.ജെ. കുര്യന്‍ എം.പിയ്‌ക്കും സ്വീകരണം നല്‍കി. ഗ്രീന്‍ബര്‍ഗിലെ റോയല്‍ പാലസ്‌ ബാങ്ക്വറ്റ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ്‌ റോയി എണ്ണശ്ശേരില്‍ അധ്യക്ഷതവഹിച്ചു. സ്വാഗതം പറഞ്ഞ സെക്രട്ടറി ജിന്‍സ്‌മോന്‍ സഖറിയ എം.സിയായി ചടങ്ങില്‍ നിയന്ത്രിച്ചു.

അമേരിക്ക സന്ദര്‍ശിക്കുന്ന കേരളാ സ്റ്റേറ്റ്‌ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ജോയി തോമസ്‌ പ്രത്യേക അതിഥിയായി പങ്കെടുത്തു. മുന്‍ പ്രസിഡന്റ്‌ വര്‍ക്കി ഏബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ ഏബ്രഹാം, ജോയിന്റ്‌ സെക്രട്ടറി ഡോ. ജോസ്‌ കാനാട്ട്‌, റോക്ക്‌ലാന്റ്‌ കൗണ്ടി പതിനാലാം ഡിസ്‌ട്രിക്‌ട്‌ ലെജിസ്ലേച്ചറിലേക്ക്‌ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായ ആനി പോള്‍, ഡെമോക്രാറ്റിക്‌ പാര്‍ട്ടി ബെസ്റ്റ്‌ പെര്‍ഫോമര്‍ അവാര്‍ഡ്‌ നേടിയ ഇന്നസെന്റ്‌ ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ പോള്‍ കറുകപ്പള്ളി നന്ദി പറഞ്ഞു.

മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്ന ചേംബറിനെ പ്രശംസിച്ചുകൊണ്ട്‌ പ്രൊഫ. പി.ജെ. കുര്യന്‍ പ്രസംഗം ആരംഭിച്ചത്‌. പ്രസംഗമല്ല പ്രവര്‍ത്തിയാണ്‌ പ്രധാനമെന്ന്‌ ചേംബര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇത്‌ നല്ല മാതൃകതന്നെയാണ്‌. പക്ഷെ ഞാന്‍കൂടി ആ മാതൃക കാണിച്ചാല്‍ രാഷ്‌ടീയം ഇല്ലാതാകും രാഷ്‌ട്രീയ്‌കാര്‍ക്ക്‌ പ്രസംഗിക്കുവാന്‍ ശക്തിപകരുന്നത്‌ ബിസിനസുകാരാണ്‌. രാഷ്‌ട്രീയക്കാര്‍ നയം രൂപീകരിക്കുകയേയുള്ളൂ. പ്രവര്‍ത്തിക്കുന്നത്‌ ബ്യുറോക്രാറ്റുകളാണ്‌. എത്ര നല്ല രാഷ്‌ട്രീയക്കാരനാണെങ്കിലും നല്ല സെക്രട്ടറി ഇല്ലെങ്കില്‍ ഒന്നുമില്ല. നെടുമ്പാശേരി എയര്‍പോര്‍ട്ടിനെ പറ്റി കെ. കരുണാകരന്‍ പ്രസംഗിച്ചു നടന്നു. വി.ജെ. കുര്യന്‍ അത്‌ സമര്‍ത്ഥമായി നടപ്പാക്കി. ബിസിനസ്സില്‍ വിജയം മാനേജ്‌മെന്റില്‍ ആണ്‌. നെടുമ്പാശേരിയുടെ കാര്യത്തില്‍ പ്രായോഗികമായി ബിസിനസ്‌ നടത്തിയെന്നതാണ്‌ വി.ജെ കുര്യന്റെ മഹത്വം. അദ്ദേഹത്തെ അനുമോദിക്കുന്നു. എല്ലാ ദോഷൈദൃക്കുകളേയും പരാജയപ്പെടുത്തി വി.ജെ. കുര്യന്‍ പ്രസംഗിച്ചു. ഏത്‌: സംരംഭം വിജയിക്കണമെങ്കില്‍ രാഷ്‌ട്രീയ ഇച്ഛാശക്തിയും സമര്‍പ്പണ മനോഭാവവുമുള്ള ഉദ്യോഗസ്ഥന്മാരും വേണം. കേരളത്തിലെ പ്രശ്‌നം രാഷ്‌ട്രീയത്തിലെ അതിപ്രസരമാണ്‌. അഞ്ച്‌ വര്‍ഷം വീതം മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക്‌ പരിമിതിയുണ്ട്‌. മറ്റൊരു പ്രശ്‌നം വ്യവസായ സംരംഭകരുടെ അഭാവമാണ്‌. അതേസമയം കേരളത്തിന്റെ വിജയഘടകം നമ്മുടെ മൊബിലിറ്റിയാണ്‌. ഇതില്ലായിരുന്നെങ്കില്‍ കേരളം നരകതുല്യമായി മാറിയേനേ. ലോകത്തിന്റെ ഏതുഭാഗത്ത്‌ പോകുവാനും ഏത്‌ സാഹചര്യത്തില്‍ ജീവിക്കുവാനും ഉള്ളത്‌ ഓണമാക്കി ആഘോഷിക്കുവാനും അതോടൊപ്പം കേരളത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ജനതതിയാണ്‌ നമ്മുടെ സമ്പത്ത്‌. കേരളത്തിന്റെ ഐശ്വര്യംതന്നെ വിദേശ മലയാളികളാണ്‌. ഒരേ ഒരപേക്ഷ- വിദേശ മലയാളികള്‍ കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയ അതിപ്രസരത്തിനെതിരേ ഉറച്ചുനില്‍ക്കണമെന്നതാണ്‌. നിങ്ങളുടെ വിയര്‍പ്പും ചോരയുമാണ്‌ കേരളത്തിന്റെ പച്ചപ്പ്‌. അതുകൊണ്ട്‌ ഇത്‌ പറയുവാനുള്ള കടമയും കടപ്പാടും എനിക്കുണ്ട്‌. നിങ്ങള്‍ പറഞ്ഞാല്‍ കേരളം കേള്‍ക്കും. നിങ്ങളുടെ ശക്തി നിങ്ങള്‍ തിരിച്ചറിയണം.

മറുപടി പ്രസംഗത്തില്‍ വി.ജെ കുര്യന്‍ ഐ.എ.എസും അമേരിക്കന്‍ മലയാളികളുടെ സഹകരണത്തിന്‌ നന്ദി പറഞ്ഞു. നെടുമ്പാശേരി എയര്‍പോര്‍ട്ട്‌ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മറ്റ്‌ വിദേശ മലയാളികള്‍ക്കൊപ്പം അമേരിക്കന്‍ മലയാളികളും ആത്മാര്‍ത്ഥമായി സഹകരിച്ചിട്ടുണ്ട്‌. നെടുമ്പാശേരി ഒരു മോഡല്‍ എയര്‍പോര്‍ട്ടാണ്‌. പക്ഷെ ഈ മോഡല്‍ ഇതുവരേയും ആര്‍ക്കും പകര്‍ത്താന്‍ സാധിച്ചിട്ടില്ല. ഈ മോഡല്‍ പ്രാക്‌ടിക്കല്‍ അല്ല. നടക്കില്ല എന്നൊക്കെ പറഞ്ഞു നടന്നവരുണ്ട്‌. ആദ്യവര്‍ഷം 71 കോടി നഷ്‌ടംകൂടി ആയപ്പോള്‍ ആരോപണക്കാര്‍ക്ക്‌ പറയാനുമായി. എന്നാല്‍ ക്രമേണ ലാഭത്തിലേക്ക്‌ വരുന്ന കാഴ്‌ചയാണ്‌ മുന്നിലുള്ളത്‌. 2010-ല്‍ 90 കോടിയുടെ ലാഭമുണ്ടായി. 2011-ല്‍ 100 കോടി ലാഭം പ്രതീക്ഷിക്കുന്നു. 10 രൂപയുടെ ഷെയര്‍ ഇപ്പോള്‍ 450 രൂപയായി കഴിഞ്ഞു. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട്‌ പണിതുയര്‍ത്താന്‍ 2400 കോടി ആയി. ഹൈദരാബാദ്‌ എയര്‍പോര്‍ട്ടിന്‌ 2300 കോടിയായി. 832 പേരെ മാറ്റിപ്പാര്‍പ്പിച്ച്‌ 300 കോടിയുമായാണ്‌ നമ്മള്‍ തുടങ്ങിയത്‌. ഇനി ഒരു 300 കോടിയും കൂടി മുടക്കി 2014 ആകുമ്പോഴേക്കും മറ്റൊരു ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ കൂടി തുറക്കുകയാണ്‌. പി.ജെ. കുര്യന്‍ സാര്‍ പറഞ്ഞതുപോലെ രാഷ്‌ട്രീയത്തിന്റെ അതിപ്രസരമാണ്‌ നമ്മുടെ പ്രശ്‌നം. മറ്റൊരു പ്രശ്‌നം നമുക്ക്‌ പ്രായോഗികമായ ഐഡിയയുടെ അഭാവം ഉണ്ടെന്നതാണ്‌. ഇവിടെയാണ്‌ അമേരിക്കന്‍ മലയാളികളുടെ സഹായം കേരളം അഭ്യര്‍ത്ഥിക്കുന്നത്‌. വികസനത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ജീവിക്കുന്ന നിങ്ങള്‍ക്ക്‌ കേരളത്തിന്‌ കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം ഐഡിയാ നല്‍കുക, കണ്‍സെറ്റ്‌ നല്‍കുക എന്നതാണ്‌. അദ്ദേഹം പറഞ്ഞു.
പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്കും, വി.ജെ. കുര്യനും സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക