Image

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഓര്‍മ്മ പെരുന്നാള്‍

ജീമോന്‍ ജോര്‍ജ്ജ് Published on 30 September, 2013
സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഓര്‍മ്മ പെരുന്നാള്‍
ഫിലാഡല്‍ഫിയ : അമേരിക്കന്‍ ഭദ്രാസനത്തിലെ ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രമുഖ ദേവാലയമായ സെ. പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഒക്‌ടോബര്‍ 5, 6 തീയതികളില്‍(ശനി, ഞായര്‍) കോതമംഗലത്ത് കബറടങ്ങിയിരിക്കുന് പ. യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 328-#ാമത് ഓര്‍മ്മ പെരുന്നാള്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുകയാണ്. പിതാക്കന്മാരുടെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് സഭക്കും, കുടംബങ്ങള്‍ക്കും അനുഗ്രഹമായിത്തീരാന്‍ ഇടയാകും.

ശനിയാഴ്ച വൈകുന്നേരം 6.30 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, വചനപ്രഘോഷണവും ഉണ്ടായിരിക്കും ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് ഫാ.ജോയി ജോണ്‍, ഫാ. വര്‍ഗീസ് മതുതനാല്‍, ഫാ.ജോസ് പയറ്റേല്‍ എന്നീ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാനയും, ആശീര്‍വാദം, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

അശരണരുടെയും, ആലംബഹീനരുടെയും അഭയകേന്ദ്രമാണ് പ.ബാവയുടെ കബറിടം. മലങ്കരയില്‍ അനേകായിരങ്ങള്‍ രോഗശാന്തിക്കും, ജീവിതത്തിലെ കഷ്ടതകളുടെ നിവാരണത്തിനുമായി പ.പിതാവിന്റെ കബറിടത്തില്‍ വന്നു മുന്നിപ്പായി പ്രാര്‍ത്ഥിക്കുകയും മറുപടി ലഭിക്കയും ചെയ്യുന്നു. പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനായി എല്ലാ പരിസരനിവാസികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്   
ഫാ.ജോയി ജോണ്‍ (വികാരി, സെ.പീറ്റേഴ്‌സ് കത്തീഡ്രല്‍)-609 306 0180
ജോര്‍ജ്ജ് ഏബ്രഹാം(വൈസ് പ്രസിഡന്റ്)-215 870 0878
ജീമോന്‍ ജോര്‍ജ്ജ്(സെക്രട്ടറി) -267 970 4267
സാജന്‍ വര്‍ഗീസ്(ട്രഷറാര്‍)- 215 906 718

പള്ളിയുടെ വിലാസം
ST. Peters Cathedral
9946, Haldeman Ave,
Philadalphia, PA, 19115

www. stpeterspalli.com

വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയാ

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഓര്‍മ്മ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക