Image

ഫൊക്കാന ഫ്‌ളോറിഡ സ്‌പെല്ലിംഗ്‌ ബീ മത്സരം: വിനയ്‌ മാലുതിനു ഒന്നാം സ്ഥാനം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 October, 2011
ഫൊക്കാന ഫ്‌ളോറിഡ സ്‌പെല്ലിംഗ്‌ ബീ മത്സരം: വിനയ്‌ മാലുതിനു ഒന്നാം സ്ഥാനം
ഫ്‌ളോറിഡ: ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്റ് ആഭിമുഖ്യത്തില്‍  സൗത്ത് ഫ്‌ളോറിഡയില്‍ വെച്ചു നടത്തിയ സ്‌പെല്ലിംഗ് ബീയുടെ പ്രാഥമിക മത്സരത്തില്‍ വിനയ് ആര്‍. മാലുത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഒക്ടോബര്‍ 8-ന് ഹോളിവുഡിലെ നേറ്റിവിറ്റി കാത്തലിക് ചര്‍ച്ചില്‍ വെച്ച് നടന്ന മത്സരത്തില്‍ ദിവ്യാ സണ്ണി രണ്ടാം സ്ഥാനവും ബെഞ്ചമിന്‍ ലൂക്ക് ചിലമ്പത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒക്ടോബര്‍ 29 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ വെച്ചു നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഈ കുട്ടികള്‍ അര്‍ഹരായി എന്ന് സ്‌പെല്ലിംഗ് ബീ ഡയറക്ടര്‍ രാജന്‍ പടവത്തില്‍ അറിയിച്ചു.പ്രൊഫ. ഫിലിപ്പ് കോശിയും ജോര്‍ജ്ജി വര്‍ഗീസും ആയിരുന്നു വിധികര്‍ത്താക്കള്‍ . കൂടാതെ, റോജി കണിയാംപറമ്പില്‍ ,രാജു ഇടിക്കുള, ജോസഫ് ചാക്കോ, തോമസ് ജോര്‍ജ്ജ്, മേരി ജോര്‍ജ്ജ് എന്നിവര്‍ സ്‌പെല്ലിംഗ് ബീയുടെ സുഗമമായ നടത്തിപ്പില്‍ സുപ്രധാന പങ്കുവഹിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പ്രൊഫ. ഫിലിപ്പ് കോശി : 954 821 5780, രാജന്‍ പടവത്തില്‍ : 954 701 3200, ജോര്‍ജ്ജി വര്‍ഗീസ് : 954 240 7010, ഡോ.മാമ്മന്‍ ജേക്കബ്ബ്
: 954 249 6129.
ഫൊക്കാന ഫ്‌ളോറിഡ സ്‌പെല്ലിംഗ്‌ ബീ മത്സരം: വിനയ്‌ മാലുതിനു ഒന്നാം സ്ഥാനം
ബെഞ്ചമിന്‍ ലൂക്ക് ചിലമ്പത്ത്
ഫൊക്കാന ഫ്‌ളോറിഡ സ്‌പെല്ലിംഗ്‌ ബീ മത്സരം: വിനയ്‌ മാലുതിനു ഒന്നാം സ്ഥാനം
ദിവ്യാ സണ്ണി
ഫൊക്കാന ഫ്‌ളോറിഡ സ്‌പെല്ലിംഗ്‌ ബീ മത്സരം: വിനയ്‌ മാലുതിനു ഒന്നാം സ്ഥാനം
ഫൊക്കാന ഫ്‌ളോറിഡ സ്‌പെല്ലിംഗ്‌ ബീ മത്സരം: വിനയ്‌ മാലുതിനു ഒന്നാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക