Image

ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

Published on 02 October, 2013
ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
ന്യുഡല്‍ഹി: ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതില്‍ നിന്നും സംരക്ഷിക്കാനുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മന്ത്രിസഭയിലെ ഒരു വിഭാഗവും രംഗത്തെത്തിയതോടെയാണ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും. കേന്ദ്രമന്ത്രിസഭാ യോഗത്തിനു മുന്നോടിയായി യുപിഎ ഏകോപന സമിതി യോഗവും ചേരുന്നുണ്ട്. ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനിച്ചു എന്ന പഴി കേള്‍ക്കാതിരിക്കാന്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗത്തോട് ശിപാര്‍ശ ചെയ്യാനാണ് കോര്‍ കമ്മിറ്റിയില്‍ നിര്‍ദേശമുയര്‍ന്നത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഓര്‍ഡിനന്‍സിനെതിരായിരുന്നു. ഉച്ചകഴിഞ്ഞ് 12.45ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ട്ടി തീരുമാനം അറിയിക്കുമെന്നാണ് സൂചന. പ്രധാനമ​ന്ത്രി വിദേശ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയാല്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന കീഴ്വഴക്കമുണ്ട്. രാഷ്ട്രപതിയുടെ വിദേശ പര്യടനത്തിനു മുന്നോടിയായുമുള്ള പതിവ് കൂടിക്കാഴ്ചയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുമ്പോഴും നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയ്ക്കു വരുമെന്ന് വ്യക്തമാണ്.

ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി തന്നെ സഖ്യകക്ഷി നേതാക്കളെ അറിയിക്കും. പ്രധാന സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാറുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് എന്‍സിപിക്ക് എതിര്‍പ്പുണ്ടായിരുന്നു.

Join WhatsApp News
CHARUMMOOD JOSE 2013-10-02 05:23:26
നല്ലതു ചെയ്യാൻ അടി കൊണ്ടേ  പഠിക്കു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക