Image

കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂഇംഗ്ലണ്ടിന്‌ പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2011
കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂഇംഗ്ലണ്ടിന്‌ പുതിയ സാരഥികള്‍
ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂഇംഗ്ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്‌ (കെയിന്‍) 2011-12 കാലയളവിലേക്ക്‌ പുതിയ പ്രസിഡന്റായ ബിജു തൂമ്പിലിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

കഴിഞ്ഞ 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കെയിന്‍ (KANE) അമേരിക്കയിലെ മെച്ചപ്പെട്ട പ്രവര്‍ത്തന രീതിയും പുരാതനവുമായ അസോസിയേഷനുകളില്‍ ഒന്നാണ്‌. അടുത്ത ഒരുവര്‍ഷത്തെ പ്രവര്‍ത്തനം ന്യൂ ഇംഗ്ലണ്ട്‌ പ്രദേശത്തെ മലയാളികളുടെ കലാപരമായ പുരോഗതിക്കും, അവരുടെ സര്‍ഗ്ഗാത്മകമായ വാസനകളെ തട്ടിയുണര്‍ത്തുവാന്‍ വേണ്ടിയും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കൂടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന്‌ പ്രസിഡന്റ്‌ ബിജു തൂമ്പില്‍ അറിയിച്ചു.

ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണം ഒക്‌ടോബര്‍ മാസം 29-ന്‌ കെയിന്‍ ജൂണിയര്‍ നയിക്കുന്ന ഹാലോവീന്‍ ഡേ ആഘോഷിക്കും.

പുതിയ ഭാരവാഹികളായി ബിജു ജോസ്‌ തൂമ്പില്‍ (പ്രസിഡന്റ്‌), മാത്യു ചാക്കോ (വൈസ്‌ പ്രസിഡന്റ്‌), റെജി ജോര്‍ജ്‌ (സെക്രട്ടറി), പ്രകാശ്‌ നെല്ലൂര്‍വളപ്പില്‍ (ജോയിന്റ്‌ സെക്രട്ടറി), ജീസ്‌ അലക്‌സ്‌ (ട്രഷറര്‍), ജെന്നി ഫെര്‍ണാണ്ടസ്‌ (ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി). എന്നിവരും കമ്മിറ്റി അംഗങ്ങളായി ബിനു ജോസഫ്‌, ഡാനിയേല്‍ കുട്ടി, റോയ്‌ വര്‍ഗീസ്‌, സാജു കൃഷ്‌ണന്‍, സിസി തോമസ്‌, വൈദ്യനാഥന്‍ അയ്യര്‍, വത്സമ്മ വര്‍ഗീസ്‌, വിജു പോള്‍, വര്‍ഗീസ്‌ യോഹന്നാന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വെബ്‌സൈറ്റ്‌: www.kaneusa.org ജെയ്‌സണ്‍ കാച്ചപ്പള്ളി അറിയിച്ചതാണിത്‌.
കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂഇംഗ്ലണ്ടിന്‌ പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക