Image

ഡാളസ്സിലെ ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് ആവേശമായി

പി.പി.ചെറിയാന്‍ Published on 17 October, 2011
ഡാളസ്സിലെ ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് ആവേശമായി

ഡാളസ്സ് : ഒക്‌ടോബര്‍ 15 ശനിയാഴ്ച രാവിലെ കേരള കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന ചിത്രരചനാ മത്സരം പ്രി.കെ. മുതല്‍ ഒമ്പതാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കു ആവേശം പകര്‍ന്നു.

ചിത്രരചനാ മത്സരത്തിനും, വാട്ടര്‍ കളറിങ്ങിനും രാവിലെ തന്നെ മതാപിതാക്കളോടൊപ്പം കുട്ടികള്‍ ഗാര്‍ലാന്റിലെ കേരള അസ്സേസിയേഷന്‍ ഓഫ് ഡാളസ്സും പുതിയതായി വാങ്ങിയ കേരള കമ്മ്യൂണിറ്റി സെന്റററില്‍ എത്തിചേര്‍ന്ന കുട്ടികളെ സ്വീകരിക്കാന്‍ അസ്സോസിയേഷന്‍ ഭാരവാഹികളും ചിത്രരചനാ മത്സര സംഘാടകരും ഓഫീസിനു മുമ്പില്‍ കാത്തുനിന്നിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരത്തില്‍ 35 കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ മനസ്സില്‍ ഉയര്‍ന്നു വന്ന ആശയങ്ങള്‍ ചിത്രങ്ങളായി കാന്‍വാസിലേക്ക് പകര്‍ത്തിയത് കൂടി നിന്നവര്‍ക്ക് പ്രത്യേക അനുഭൂതി പകര്‍ന്നു. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ വിജയികളായവര്‍ക്കും, പങ്കെടുത്തവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി.

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍മാരായി എഡുക്കേഷന്‍ ഡയറക്ടര്‍ ജെയ്‌നി ജോസഫ്, സുധീര്‍ , ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

അസ്സോസിയേഷന്‍ ഭാരവാഹികളായ മാത്യൂ കോശി, ഐ.വര്‍ഗ്ഗീസ്, പി.ടി.സെബാസ്റ്റ്യന്‍ , ജോസ് ഓച്ചാലില്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.
ഡാളസ്സിലെ ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് ആവേശമായിഡാളസ്സിലെ ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് ആവേശമായിഡാളസ്സിലെ ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് ആവേശമായിഡാളസ്സിലെ ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് ആവേശമായിഡാളസ്സിലെ ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് ആവേശമായിഡാളസ്സിലെ ചിത്രരചനാ മത്സരം കുട്ടികള്‍ക്ക് ആവേശമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക