Image

ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

Published on 17 October, 2011
ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ വാര്‍ഷിക കണ്‍വന്‍ഷന്‍
ന്യൂയോര്‍ക്ക് : എല്‍മണ്ടിലെ ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ സഭയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ 21, 22 (വെള്ളി, ശനി) തീയതികളില്‍ നടക്കും. രണ്ടുദിവസങ്ങളിലും വൈകിട്ട് 6.30 മുതല്‍ ഒന്‍പത് വരെയാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സുവിശേഷ യോഗങ്ങളില്‍ അന്താരാഷ്ട്ര സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ റവ.ഡോ. ക്രിസ് ജാക്‌സണ്‍ , സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോര്‍ജ് മോനച്ചന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

വിവിധ ജീവിത പ്രശ്‌നങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്യും. ഞായറാഴ്ച രാവിലെ 9. 45ന് സഭായോഗം ഉണ്ടായിരിക്കും. ടാബര്‍നാക്കിള്‍ അസംബ്ലി ക്വയര്‍ ഗാനശുശ്രൂഷ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മോന്‍സി ജോര്‍ജ് : 718 938 4746
സോണി വര്‍ഗീസ് : 516 697 5264

വാര്‍ത്ത അയച്ചത്: നിബു വെള്ളവന്താനം
ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ വാര്‍ഷിക കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക