Image

മാര്‍ സ്‌തേഫാനോസിന് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സ്വീകരണം നല്‍കി

ജീമോന്‍ റാന്നി Published on 03 October, 2013
മാര്‍ സ്‌തേഫാനോസിന് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സ്വീകരണം നല്‍കി
ഹൂസ്റ്റണ്‍ : മലങ്കര മാര്‍ത്തോമ്മാ സഭയുടെ കുന്നംകുളം മലബാര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഗ്രിഗോറിയോസ് മാര്‍ സ്‌തോഫാനോസ് എപ്പിസ്‌ക്കോപ്പായ്ക്ക് ട്രിനിറ്റി മാര്‍ത്തമ്മാ ഇടവക ഉചിതമായ സ്വീകരണം നല്‍കി.

2011 ഓഗസ്റ്റ് 13ന് മാര്‍ത്തോമ്മാ സഭയുടെ മേല്‍ വട്ടസ്ഥാനത്തേക്ക് പ്രവേശിച്ച തിരുമേനിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമാണ് ഇത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ വ്യാപിച്ചു കിടക്കുന്ന വിശാലമായ കുന്നംകുളം- മലബാര്‍ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനാണ് തിരുമേനി. ഭദ്രാസനത്തിന് ശക്തമായ നേതൃത്വം നല്‍കി വരുന്ന തിരുമേനി അവികസിത മേഖലയായ മലബാറിന്റെ കാലോചിതമായ വികസനത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരുന്നു. ഇപ്പോള്‍ അവിടെ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്ലാഘനീയമാണ്.

 സെപ്റ്റംബര്‍ 30ന് തിങ്കളാഴ്ച വൈകുന്നേരം ട്രിനിറ്റി ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും എപ്പിസ്‌ക്കോപ്പാ നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പ്രത്യേക സ്വീകരണ സമ്മേളനത്തില്‍ വികാരി റവ.കൊച്ചുകോശി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.

തുടര്‍ന്ന അന്‍പത്തിയേഴാം സങ്കീര്‍ത്തനം ആധാരമാക്കി നടത്തിയ തിരുവചനഘോഷണത്തില്‍, ഏതു പ്രതിസന്ധി ഘട്ടങ്ങളിലും, രോഗത്തിന്റെയും, വേദനയുടെയും മദ്ധ്യത്തിലും ശരണമായിരിയ്ക്കുന്ന ദാവീദിന്റെ ദൈവം, ശക്തിയും ബലവും തന്ന് നമ്മെ എന്നും പരിപാലിയ്ക്കുന്നതതോര്‍ത്ത്, അനുഭവിയ്ക്കുന്ന ദൈവകൃപയ്ക്ക് നന്ദി കരേറ്റ് കൊണ്ട് ജീവിയ്ക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജു മാത്യൂ, യൂത്ത് ചാപ്‌ളയില്‍ റവ. റോയി ഏബ്രഹാം തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക വൈസ് പ്രസിഡന്റ് എബി മത്തായി സ്വാഗതവും സെക്രട്ടറി അജിത് വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു.

ഇടവക ഗായകസംഘം ഗാനങ്ങളാലപിച്ചു. ഒക്‌ടോബര്‍ 3 മുതല്‍ 6വരെ ലബക്കില്‍ വച്ച് നടത്തപ്പെടുന്ന ഭദ്രാസന മര്‍ത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനത്തിന് എപ്പിസ്‌ക്കോപ്പാ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


മാര്‍ സ്‌തേഫാനോസിന് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സ്വീകരണം നല്‍കിമാര്‍ സ്‌തേഫാനോസിന് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സ്വീകരണം നല്‍കിമാര്‍ സ്‌തേഫാനോസിന് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സ്വീകരണം നല്‍കിമാര്‍ സ്‌തേഫാനോസിന് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സ്വീകരണം നല്‍കിമാര്‍ സ്‌തേഫാനോസിന് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക