Image

ക്‌നാനായ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു

സൈമണ്‍ മുട്ടത്തില്‍ Published on 03 October, 2013
ക്‌നാനായ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.സി.സി.എന്‍.എ.)യുടെ 11-ാമത്‌ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2014 ജൂലൈ ആദ്യവാരം അമേരിക്കയിലെ കണ്‍വന്‍ഷന്‍ സെന്ററുകളില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ചിക്കാഗോ മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചാണ്‌ ക്‌നാനായ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്‌.

ചിക്കാഗോ കെ.സി.എസിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന 11-ാമത്‌ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനവും വിവിധ കമ്മറ്റികളുടെ സംയുക്ത യോഗവും സെപ്‌റ്റംബര്‍ 28-ാം തീയതി ശനിയാഴ്‌ച ചിക്കാഗോ മക്കോര്‍മിക്‌ സെന്ററില്‍ നടത്തി. കെ.സി.സി.എന്‍.എ.യുടെ 11-ാമത്‌ കണ്‍വന്‍ഷന്‍ എല്ലാ പ്രായത്തിലുമുള്ളവരെയും ആകര്‍ഷിക്കുന്നതും അവരുടെ അഭിരുചികള്‍ക്കനുസരിച്ച്‌ വിജ്ഞാനപ്രദവും ഉല്ലാസപ്രദവുമാക്കുന്നതരത്തില്‍ മികവുറ്റ ഒരു കണ്‍വന്‍ഷന്‍ നടത്താന്‍ കെ.സി.സി.എന്‍.എ. പ്രതിജ്ഞാബദ്ധമാണെന്ന്‌ പ്രസിഡന്റ്‌ ടോമി മ്യാല്‍ക്കരപ്പുറം പ്രസ്‌താവിച്ചു. കമ്മറ്റി ചെയര്‍മാന്‍മാരുടെ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2014 ലെ ക്‌നാനായ കണ്‍വന്‍ഷന്‍ ചരിത്രവിജയമാക്കുവാനായി രൂപീകൃതമായിരിക്കുന്ന 40 ല്‍പ്പരം കമ്മറ്റികളുടെ ഏകോപനവും ഈ കമ്മറ്റിയംഗങ്ങളുടെ അര്‍പ്പണമനോഭാവവും അടുത്ത ക്‌നാനായ കണ്‍വന്‍ഷന്‍ ഒരു ചരിത്രവിജയമാക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു.

വിവിധ കമ്മറ്റികളെ പ്രതിനിധീകരിച്ച്‌ അമേരിക്കയിലെ വിവിധ യൂണിറ്റുകളില്‍നിന്നെത്തിയ എഴുപതോളം കമ്മറ്റി ചെയര്‍മാന്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ ചുമതലകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. ചിക്കാഗോ കെ.സി.എസിന്റെ ആതിഥേയത്വത്തില്‍ അടുത്ത കണ്‍വന്‍ഷന്‍ നടത്തുന്നതില്‍ പൂര്‍ണ്ണ അഭിമാനമുണ്ടെന്നും അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം തന്റെ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

വര്‍ണ്ണവിസ്‌മയമായ ചിക്കാഗോ മക്കോര്‍മിക്കില്‍ കമ്മറ്റിയംഗങ്ങള്‍ക്കായി നടത്തിയ ടൂര്‍ പ്രോഗ്രാമിന്‌ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സിറിയക്‌ കൂവക്കാട്ടില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന പ്രതിനിധി സമ്മേളനത്തില്‍ യൂത്ത്‌ ചെയര്‍മാന്‍ റോണി പുത്തന്‍പറമ്പില്‍, കെ.സി.സി.എന്‍.എ. ട്രഷറര്‍ ജോയി കിഴക്കേല്‍, ജോയിന്റ്‌ സെക്രട്ടറി സെറീന മഠയനകാവില്‍, കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ്‌ പ്രസിഡന്റുമാരായ റോയി മറ്റപ്പള്ളിയില്‍, ചാക്കോ വെളിയന്തറ, ദീപു കണ്ടാരപ്പള്ളില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍മാരായ പീറ്റര്‍ കുളങ്ങര, സണ്ണി മുണ്ടപ്ലാക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി.എന്‍.എ. സെക്രട്ടറി ആന്റോ കണ്ടോത്ത്‌ സമ്മേളനത്തില്‍ മോഡറേറ്റായി പ്രവര്‍ത്തിച്ചു.
ക്‌നാനായ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ ആരംഭിച്ചുക്‌നാനായ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ ആരംഭിച്ചുക്‌നാനായ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക