Image

നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ ചീട്ടുകളി മത്‌സരത്തിനുള്ള വേദി കാനഡയില്‍ ഒരുങ്ങി

ഷിബു കിഴക്കേക്കുറ്റ്‌ Published on 05 October, 2013
നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ ചീട്ടുകളി മത്‌സരത്തിനുള്ള വേദി കാനഡയില്‍ ഒരുങ്ങി
ടൊറന്റോ: ഇന്റര്‍നാഷണല്‍ ചീട്ടുകളി മാമാങ്കത്തിനുള്ള തയാറെടുപ്പുകള്‍ കാനഡയില്‍ പൂര്‍ത്തിയാതായി ചെയര്‍മാന്‍ എബ്രാഹം കുര്യനും, കോ. ചെയര്‍മാന്‍ ജോണ്‍ പി. ജോണും പത്ര സമ്മേളനത്തില്‍ അറിയിച്ചു.

പതിനഞ്ച്‌ വര്‍ഷം മുന്‍പ്‌ അമേരിക്കയിലെ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ ടൂര്‍ണമെന്റ്‌ അമേരിക്കയിലും കാനഡായിലും മലയാളികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. എല്ലാവര്‍ഷത്തിലും ഒക്‌ടോബര്‍ മാസത്തിലെ രണ്ടാമത്തെ ആഴ്‌ചയില്‍ അരങ്ങേറുന്ന ഈ മാമാങ്കത്തിന്‌ അമേരിക്കയിലെ മിക്ക പട്ടണങ്ങളും സാക്ഷ്യം വഹിച്ചുകഴിഞ്ഞു. മത്‌സരത്തിന്‌ ഒക്‌ടോബര്‍ 
11.12,13 തീയതികളല്‍ കാനഡ ആദിത്യമരുളുമ്പോള്‍ അതിനു വേദിയാകുന്നത്‌ ബ്രാപ്‌ടണിലെ മോന്‍ഡികാര്‍ളോ ഇന്‍ ആണ്‌. മത്‌സരത്തില്‍ വിജയികളാകുന്നവര്‍ക്ക്‌ യഥാക്രമം 1500, 1000, 750, 500 ഡോളറിന്റെ ക്യാഷ്‌ അവാര്‍ഡുകളും നല്‍കുന്നതായിരിക്കും.
മത്‌സര വേദി വര്‍ണ്ണശബളമാക്കുന്നതിനുള്ള ശ്രമത്തില്‍ കോര്‍ഡിനേറ്റര്‍ ആയി, ജി. മത്തായി, സാം മാത്യു, ബെന്‍ നെല്ലിത്തറ, ജോണ്‍ കണ്ടത്തില്‍, എന്നിവരും സജീവമായി രംഗത്തുണ്ട്‌.
നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ ചീട്ടുകളി മത്‌സരത്തിനുള്ള വേദി കാനഡയില്‍ ഒരുങ്ങി
Join WhatsApp News
RAJAN MATHEW DALLAS 2013-10-06 09:38:24
26-മത്‌ 67 ഇന്റര്‍നാഷണല്‍ ചീട്ടുകളി ??? 3124-ലെ മത്‌സരത്തിന്‌ ??? 57 ടീമുകള്‍ രജിസ്റ്റര്‍ ചെയ്‌തു???
Jack Daniel 2013-10-06 19:38:39
For retired and jobless (Make sure to apply for Obama care)  with Jack Daniel- I like 56 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക