Image

ഒബാമ കെയര്‍: എലിയെ തോല്‍പിച്ച്‌ ഇല്ലം ചുടുമോ? (കൈരളി ന്യൂയോര്‍ക്ക്‌)

Published on 07 October, 2013
ഒബാമ കെയര്‍: എലിയെ തോല്‍പിച്ച്‌ ഇല്ലം ചുടുമോ? (കൈരളി ന്യൂയോര്‍ക്ക്‌)
എന്തു പറ്റി അമേരിക്കയ്‌ക്ക്‌? പലരും ചോദിക്കുന്ന ചോദ്യമാണ്‌. ആരാണ്‌ അമേരിക്കയിലെ ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയ്‌ക്ക്‌ ഉത്തരവാദി? എങ്ങനെ ഇത്രമാത്രം കടം അമേരിക്ക വലിച്ചുവെച്ചു?

ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ഒബാമ കെയര്‍ അല്ലെങ്കില്‍ അഫോര്‍ഡബിള്‍ ഇന്‍ഷ്വറന്‍സ്‌ ആക്‌ടിനെ എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെയാണ്‌ അമേരിക്കയിലെ ഇപ്പോഴത്തെ അതി ശോചനീയ സാമ്പത്തിക പ്രതിസന്ധിക്ക്‌ ഉത്തരവാദികള്‍ എന്നു മനസിലാകും.

പ്രസിഡന്റ്‌ ക്ലിന്റന്റെ കയ്യില്‍ നിന്നും ജോര്‍ജ്‌ ബുഷ്‌ ഭരണം ഏറ്റെടുക്കുമ്പോള്‍ ട്രില്യന്‍സ്‌ ആയിരുന്നു അമേരിക്കയുടെ ബാങ്ക്‌ ബാലന്‍സ്‌. എവിടെപ്പോയി ആ ട്രില്യന്‍സ്‌? ഉത്തരം കുറിക്കാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ബുഷിന്റേയും, ചെയ്‌നിയുടേയും, റാംസ്‌ഫീല്‍ഡിന്റേയും ബാലിശമായ ഇറാക്ക്‌-അഫ്‌ഗാനിസ്ഥാന്‍ യുദ്ധമാണ്‌ അമേരിക്കയെ ഈ കെണിയില്‍ എത്തിചത്‌. പക്ഷെ സ്വന്തം കുറ്റം തിരുത്താതെ മറ്റുള്ളവരുടെ മേല്‍ പഴിചാരാന്‍ വെമ്പല്‍കൊള്ളുന്ന വര്‍ണ്ണവെറിയന്മാര്‍ ആളും, സ്വാധീനവും, മാധ്യമ ശക്തിയും ഉപയോഗിച്ച്‌ തങ്ങളുടെ നെറുകേടുകളെല്ലാം എതിര്‍കക്ഷിയായ ഡെമോക്രാറ്റ്‌സിനു മേല്‍ ബലമായി കെട്ടിവെയ്‌ക്കാനുള്ള നിരന്തര പരിശ്രമമാണ്‌ ഒബാമ സ്ഥാനമേറ്റ അന്നു മുതല്‍ ഇന്നുവരെ തുടര്‍ന്നുപോരുന്നത്‌. എന്നിട്ടും യുദ്ധത്തോടുള്ള റിപ്പബ്ലിക്കന്‍സിന്റെ അഭിനിവേശം കെട്ടടങ്ങയിട്ടില്ലെന്നതാണ്‌ വിചിത്രം. ട്രിപ്പളിയില്‍ അമേരിക്കന്‍ ഡിപ്ലോമാറ്റിനെ വെടിവെച്ചുകൊന്നതും, സിറിയയുടെ മേല്‍ യുദ്ധം പ്രഖ്യാപിക്കാത്തതുമെല്ലാമാണ്‌ ദുരഭിമാനികളായ റിപ്പബ്ലിക്കന്‍സ്‌ ഇന്നും സംസാരിക്കാന്‍ ഇഷ്‌ടപ്പെടുന്ന വിഷയം.

2010 മാര്‍ച്ച്‌ 23-നാണ്‌ അഫോര്‍ഡബിള്‍ ആക്‌ട്‌ എന്ന ഒബാമ കെയര്‍ കോണ്‍ഗ്രസും സെനറ്റും പാസാക്കുന്നത്‌. ആരോഗ്യ പരിരക്ഷ ഇല്ലാത്ത അസംഖ്യം ആളുകളുള്ള ഈ രാജ്യത്ത്‌ സാധാരണക്കാരന്‌ ഒരു അത്താണിയായി മാറേണ്ട സംരംഭമാണ്‌ ഒബാമ തുടങ്ങിവെച്ചത്‌. പക്ഷെ ലാഭം ലാഭം എന്നുമാത്രം ചിന്തിക്കുന്ന ഗ്രീഡി റിപ്പബ്ലിക്കന്‍സിനും അവരുടെ ബിസിനസ്‌ സാമ്രാജ്യത്തിനും ഈ അഫോര്‍ഡബിള്‍ ആക്‌ട്‌ വഴിയുണ്ടാകുന്ന ചെറിയൊരു അധിക ചെലവ്‌- അതു സഹിക്കില്ലെന്നു വെച്ചാല്‍?

മാസം എണ്ണൂറു ഡോളര്‍ വരുമാനമുള്ളവര്‍ മുതല്‍ വര്‍ഷം 89000 ഡോളര്‍വരെ വരുമാനമുള്ള നാലു പേര്‍ അടങ്ങുന്ന കുടുംബത്തിന്‌ വളരെ നല്ലൊരു ആരോഗ്യ പരിരക്ഷ നല്‍കുന്ന പ്രോഗ്രാമാണ്‌- ഒബാമ കെയര്‍. 29000 ഡോളറില്‍ താഴെയുള്ളവര്‍ക്ക്‌ മെഡിക്കെയ്‌ഡും ലഭിക്കുമെന്നുള്ളതാണ്‌ മറ്റൊരു വസ്‌തുത. ഇങ്ങനെ ക്ഷേമം പ്രാവര്‍ത്തികമാക്കുന്ന ഒരു ഗവണ്‍മെന്റിനെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചുകൊണ്ട്‌ സര്‍ക്കാരിനു കൂച്ചുവിലങ്ങിടുക- ലോകത്ത്‌ എവിടെയെങ്കിലും കേട്ടുകേഴ്‌വിയുണ്ടോ? അമേരിക്ക നീക്കി ബാക്കി എല്ലാ രാജ്യങ്ങളും ജനങ്ങളുടെ പ്രാഥമിക ആരോഗ്യ പരിപാലനത്തിനു തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്‌തിരിക്കെ അമേരിക്ക മാത്രം എന്തുകൊണ്ട്‌ ഇവരില്‍ നിന്നും വിഭിന്നം?

ഒബാമ കെയറില്‍ ദോഷത്തേക്കാളേറെ ഗുണമാണെന്നുള്ളതാണ്‌ സത്യം. കുട്ടികള്‍ 26 വയസുവരെ മാതാപിതാക്കളുടെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയില്‍ ജീവിക്കുക. -എത്രനല്ല ഒരാശയമാണ്‌.

പക്ഷെ ലാഭം മാത്രം നോക്കുന്ന ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്ക്‌ ഇഷ്‌ടപ്പെടുമോ? 26 വയസു കഴിയുമ്പോള്‍ വര്‍ഷം അറുനൂറ്‌ ഡോളര്‍ നല്‍കി മിനിമം കവറേജ്‌ ഉണ്ടായിരിക്കണം എന്നു പറയുന്നതില്‍ തെറ്റുണ്ടോ? ഓട്ടോ ഇന്‍ഷ്വറന്‍സും പ്രോപ്പര്‍ട്ടി ഇന്‍ഷ്വറന്‍സും എടുക്കുന്നതുപോലെ ആപത്തില്‍ പെടുന്നവര്‍ക്ക്‌ പരിരക്ഷ നല്‍കാന്‍ എല്ലാവരും സഹകരിക്കുന്ന ഒരു സമീപനമല്ലേ ഈ പ്ലാന്‍കൊണ്ട്‌ ഒബാമ കെയര്‍ ഉദ്ദേശിക്കുന്നത്‌? ചെറുപ്പക്കാര്‍ക്ക്‌ ചെറിയ അസുഖം ഉണ്ടായാല്‍ യാതൊന്നും പേടിക്കാതെ ഒരു ഡോക്‌ടറെ കാണാനുള്ള സൗകര്യം ചെറിയ സംഗതിയാണോ? ഓ. ലാഭം അതു തീര്‍ച്ചയായും കുറയും!ബുഷിന്റെ സമയത്ത്‌ സകല മേജര്‍ ബാങ്കും ഇന്‍ഷ്വറന്‍സ്‌ കമ്പനികളും ഫോറോ- വണ്‍കെ മുതല്‍ എല്ലാം അടിച്ചുമാറ്റിയ റിപ്പബ്ലിക്കന്‍സ്‌, ബോണസ്‌ വരെ എഴുതിയെടുക്കാന്‍ തയാറായ ഗ്രീഡികള്‍, അവര്‍ക്ക്‌ ഇഷ്‌ടമില്ലാത്തത്‌ ചെയ്‌താല്‍ സര്‍ക്കാരിനെ അടച്ചുപൂട്ടുക മാത്രമല്ല, ജനങ്ങളെ വെടിവെച്ചു കൊല്ലാന്‍ പോലും അവര്‍ മടിക്കില്ല- അത്ഭുതപ്പെടുന്നുണ്ടോ? റിപ്പബ്ലിക്കന്‍സ്‌ പിന്തുണയ്‌ക്കുന്ന ഗണ്‍ കണ്‍ട്രോള്‍ തന്നെ അതിനുദാഹരണമല്ലേ?

ജനങ്ങളുടെ ആരോഗ്യ പരിരക്ഷ മൂലം രാജ്യം പാപ്പരാകുമെന്ന്‌ റിപ്പബ്ലിക്കന്‍സ്‌ കരുതുന്നുണ്ടെങ്കില്‍ അനാവശ്യ ചെലവുകള്‍ എങ്ങനെ വെട്ടിക്കുറയ്‌ക്കാമെന്നു വേണം അവര്‍ ചിന്തിക്കാന്‍.

ഇസ്രായേലികള്‍ക്ക്‌ പത്തു ബില്യന്‍ ഡോളര്‍ പലസ്റ്റീനിയന്‍സിനെ കൊല്ലാന്‍ കൊടുക്കുന്നു. ഈജിപ്‌തിനു അഞ്ചു ബില്യന്‍- ഇസ്രായേലികള്‍ക്കു അനുകൂലമായി നില്‍ക്കാന്‍ കൊടുക്കുന്നു. പാക്കിസ്ഥാനും ഏതാണ്‌ അതേ തുക ഇന്ത്യയ്‌ക്കെതിരായി പൊരുതാന്‍ കൊടുക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും അമേരിക്കന്‍ ബെയ്‌സുകള്‍- എന്നുവേണ്ട ദുരഭിമാനം വാനോളം പുകഴ്‌ത്താന്‍ വേണ്ടി അമേരിക്ക ട്രില്യന്‍സ്‌ ചെലവാക്കുന്നു. ഈ ചെലവുകളുടെ പകുതി വെട്ടിക്കുറച്ചാല്‍ മതി അമേരിക്കയിലെ സ്വന്തം പൗരന്മാരുടെ സാധാരണ ജീവിതം ആരോഗ്യപരമായി സുഗമമാക്കാന്‍ സാധിക്കില്ലേ?

ഒരു കാര്യം എടുത്തു പറയട്ടെ. ഐക്യരാഷ്‌ട്ര സമ്മേളനത്തിനെത്തിയ ഇറാനിയന്‍ പ്രസിഡന്റ്‌ റുഹാനിയുമായി ഫോണില്‍ സംസാരിക്കാനെങ്കിലും താത്‌പര്യം കാണിച്ച ബരാക്‌ ഒബാമ അദ്ദേഹത്തിന്റെ രണ്ടാം ഊഴം പൂര്‍ത്തിയാക്കുമ്പോള്‍ ഇസ്രായേലിനുവേണ്ടി കൂലിത്തല്ലുകാരനാകുന്ന അമേരിക്കയുടെ റോള്‍ അവസാനിപ്പിക്കുമെന്നു കരുതാം. ഇവരാണ്‌ അമേരിക്കയെ ഇത്രയും പാപ്പരാക്കിയതെന്നും തിരിച്ചറിയുന്നത്‌ നല്ലത്‌. ഇസ്രായേലികളെ വെറുക്കണമെന്നല്ല അതിര്‍ത്ഥം. ഇന്നുവരെ അമേരിക്കയുടെ ദാക്ഷിണ്യത്തില്‍ കഴിയുന്ന ഒരു രാജ്യം- അവര്‍ക്കിഷ്‌ടമില്ലാത്ത രാജ്യങ്ങളെ തേജോവധം ചെയ്യണം എന്നാവശ്യപ്പെടുമ്പോള്‍ `നോ' എന്നു പറയാനുള്ള തന്റേടം അമേരിക്ക കാണിച്ചിരിക്കണം. അവിടെ ആണ്‌ അമേരിക്ക ലോകരാജ്യങ്ങളുടെ പ്രീതിയും സ്വന്തം ജനങ്ങളുടെ പ്രീതിയും പിടിച്ചുപറ്റുന്നത്‌. ഇന്ന്‌ അതാണോ സംഭവിക്കുന്നത്‌?

സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക്‌ ആരോഗ്യ പരിരക്ഷ നല്‍കുംവഴി രാജ്യം പാപ്പരാകുമെന്നു കരുതുന്ന ഭരണാധികാരികള്‍ അമേരിക്കയില്‍ മാത്രമേ കാണുകയുള്ളൂ. യൂറോപ്പിലാണെങ്കിലും സൗത്ത്‌ അമേരിക്കയിലാണെങ്കിലും കാനഡയിലാണെങ്കിലും എന്തിനു പറയുന്നു ലോകത്തിലെ പാവപ്പെട്ട രാജ്യങ്ങളിലൊന്നായ ഇന്ത്യ പോലും തങ്ങളാല്‍ ആവുന്നത്‌ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനുവേണ്ടി ചെലവഴിക്കാന്‍ സന്നദ്ധത കാട്ടുമ്പോള്‍ ലോകത്തെ ഉയര്‍ന്ന ആളോഹരി വരുമാനമുള്ള രാജ്യമായ അമേരിക്ക എന്തുകൊണ്ട്‌ ജനങ്ങളുടെ ക്ഷേമത്തില്‍ താത്‌പര്യം കാട്ടുന്നില്ല?

അമേരിക്കയുടെ ഈ അവസ്ഥ എങ്ങനെ പരിഹരിക്കാം. ആരു വിചാരിച്ചാല്‍ പരിഹരിക്കപ്പെടും? സമ്മതിദായകര്‍ക്കു മാത്രമേ ദുരഭിമാനികളായ, ഗ്രീഡികളായ റിപ്പബ്ലിക്കന്‍സിനു ശക്തമായ മറുപടി നല്‍കാന്‍ സാധിക്കൂ. പകരം അമേരിക്കയെ ബ്ലു സ്റ്റേറ്റെന്നും, റെഡ്‌ സ്റ്റേറ്റെന്നും വിഭജിക്കാനുള്ള മനസ്ഥിതിയാണ്‌ സമ്മതിദായകര്‍ക്കുള്ളതെങ്കില്‍ അമേരിക്ക ഒരിക്കലും തങ്ങള്‍ അകപ്പെട്ട കെണിയില്‍ നിന്നും രക്ഷപെടില്ല.
Join WhatsApp News
ജോസഫ്‌ നമ്പിമഠം 2013-10-08 11:53:56
അമേരിക്കയിലെ മലയാള പത്രങ്ങളുടെ മുത്തശ്ശി എന്ന് വിളി ക്കാവുന്ന കൈരളിയുടെ എഡിറ്റർ ജോസ് തയ്യിൽ ഒരു ഒറ്റയാൻ പോരാളി ആണ് . എഡിറ്റോറിയൽ ശൈലിയിലുമുണ്ട് ആ തനിമ. വാചകഘടനയോ, അക്ഷരതെറ്റോ, ഭാഷയോ ഒന്നും അദ്ദേഹത്തിന് ഒരു തടസമല്ല.പറയാനുള്ളത് അങ്ങ് പറയുക.25 ലധികം വര്ഷമായി തുടരുന്ന ഈ സപര്യ ആദരം അര്ഹിക്കുന്നു.ഈ എഡിറ്റോറിയൽ വായിച്ചിരിക്കണം. സത്യം മുഖം നോകാതെ പറയുന്ന ജോസ് തയ്യിലിനു അഭിവാദ്യങ്ങൾ . (ജോസഫ്‌ നമ്പിമഠം)
ജോസഫ്‌ നമ്പിമഠം 2013-10-08 11:57:33
അമേരിക്കയിലെ മലയാള പത്രങ്ങളുടെ മുത്തശ്ശി എന്ന് വിളി ക്കാവുന്ന കൈരളിയുടെ എഡിറ്റർ ജോസ് തയ്യിൽ ഒരു ഒറ്റയാൻ പോരാളി ആണ് . എഡിറ്റോറിയൽ ശൈലിയിലുമുണ്ട് ആ തനിമ. വാചകഘടനയോ, അക്ഷരതെറ്റോ, ഭാഷയോ ഒന്നും അദ്ദേഹത്തിന് ഒരു തടസമല്ല.പറയാനുള്ളത് അങ്ങ് പറയുക.25 ലധികം വര്ഷമായി തുടരുന്ന ഈ സപര്യ ആദരം അര്ഹിക്കുന്നു.ഈ എഡിറ്റോറിയൽ വായിച്ചിരിക്കണം. സത്യം മുഖം നോകാതെ പറയുന്ന ജോസ് തയ്യിലിനു അഭിവാദ്യങ്ങൾ . (ജോസഫ്‌ നമ്പിമഠം)
Moncy kodumon 2013-10-08 16:42:55
Everything is correct .Bur malayalees has time only
Go with fokana and foma and oversees congress 
It will mislead our new generation. They want to mingle with
American politics. Then we will get respect in American community and solve our problem
George Parnel 2013-10-08 17:50:03
Very good article on current events. America is going to the dogs. The super wealthy 1% of Americans control everything. Voters are going to be influenced by the wealth of this 1%. So sad. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക