Image

'ജീവിതത്തിന്റെ പുസ്തകം' - ഒരുവിചാരണ (ഭാഗം രണ്ട്)-ഡോ.എം.എം.ബഷീര്‍

Published on 08 October, 2013
 'ജീവിതത്തിന്റെ പുസ്തകം' - ഒരുവിചാരണ (ഭാഗം രണ്ട്)-ഡോ.എം.എം.ബഷീര്‍
മാംസനിബദ്ധമാണനുരാഗം എന്ന പക്ഷക്കാരനാണ് 'ജീവിതത്തിന്റെ പുസ്തകത്തി'ന്റെ  കര്‍ത്താവ്. 'മാംസനിബദ്ധമല്ലനുരാഗം' എന്നു പറഞ്ഞ കവിയ്‌ക്കൊരു മറുപടികൂടിയാണ് ഈ ഗ്രന്ഥം എന്നും വ്യാഖ്യാനിക്കാം. സെക്‌സ് ജീവിതത്തിന്റെ ഒരുഭാഗംതന്നെ. പക്ഷേ, അതാണ് ജീവിതം എന്ന് കരുതരുത്. ആണും പെണ്ണും കണ്ടുമുട്ടിയാലുടനേ സെക്‌സില്‍ ഊന്നുന്നത് എന്തോ അസുഖം കൊണ്ടാണ്. ലോകസാഹിത്യത്തില്‍ അശ്ലീലം എന്ന് മുദ്രകുത്തി നിരോധിച്ചിട്ടുള്ള പലകൃതികളുമുണ്ട്. നാലക്ഷരവാക്ക് (Four Letter word) പ്രയോഗിച്ചിട്ടുണ്ട് എന്ന കുറ്റം ചാര്‍ത്തിയാണ് ഡി.എച്ച്. ലോറന്‍സിന്റെ 'ലേഡി ചാറ്റര്‍ലിസ് ലവര്‍' നിരോധിച്ചത്. ഫ്‌ളോബറിന്റെ 'മദാംബൊവാറി'യില്‍ സംഭോഗം വര്‍ണ്ണിച്ചിട്ടുണ്ട് എന്നതിനാണ് നിരോധിച്ചത്. ടോള്‍സ്റ്റോയിയുടെ 'ക്രൂസര്‍ സോണറ്റ', ഷെനെയുടെ 'ഔവര്‍ ലേഡി ഒഫ് ദ  ഫ്‌ളവേര്‍സ്', നെബക്കോവിന്റെ 'ലോലിത', അല്‍ബര്‍ട്ടോ മൊറാവിയയുടെ 'വുമണ്‍ ഒഫ് റോം', അനൈസ്‌നിന്നിന്റെ 'ഡല്‍റ്റ ഒഫ് വീനസ്', ജോണ്‍ ക്‌ളിലാന്റിന്റെ 'ഫാനിഹില്‍', ഡീഫോയുടെ 'മോള്‍ഫ്‌ളാന്റേര്‍സ്', ജയിംസ് ജോയ്‌സിന്റെ 'യുലിസ്സസ്', നോര്‍മന്‍മെയിലറുടെ 'ദ നേക്കഡ് അന്റ് ദ ഡഡ്', ഹെന്റിമില്ലറുടെ 'ട്രോപ്പിക് ഒഫ് കാന്‍സര്‍' തുടങ്ങി എത്രയോ നോവലുകള്‍ അശ്ലീലകൃതികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളത്തില്‍ ഏതെങ്കിലും കൃതി അശ്‌ളീലത്തിന്റെ പേരില്‍ നിരോധിച്ചിട്ടുണ്ടോ എന്നറിയില്ല. വൈക്കം മുഹമ്മദ്ബഷീറിന്റെ 'ശബ്ദങ്ങ'ളെക്കുറിച്ചുള്ള ആക്ഷേപം മറക്കുന്നില്ല. പക്ഷേ, 'ജീവിതത്തിന്റെ പുസ്തക'ത്തിന്റെ സ്ഥിതി അതല്ല. ഓരോ അദ്ധ്യായത്തിലും കുറഞ്ഞത് ഒന്നോരണ്ടോ പുറം സെക്‌സ് ആക്ടിനുവേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഒരോ പേജിലും വര്‍ണ്ണനയില്‍പ്പോലും ലൈംഗികമായ ഇമേജുകളും ദ്വയാര്‍ത്ഥ      പ്രയോഗങ്ങളും ദുസ്സൂചനകളും വാരിവിതറിയിരിക്കുന്നു. നിയമമില്ലെങ്കില്‍പ്പോലും അശ്ലീലത്തിന്റെ പേരില്‍ നിരോധിക്കാവുന്നതാണ്. ഗ്രന്ഥകാരന്‍ കോടതിയില്‍ പോയാലും രക്ഷപ്പടു   കയില്ല!  മാതൃകയ്ക്കുവേണ്ടി ചില സന്ദര്‍ഭങ്ങള്‍ എടുത്തുകാട്ടാം:
    1)    ഒരു പെണ്ണ് അബദ്ധത്തിന് ഒന്നു തുണിപൊക്കിയാലുടനേ കഥാകൃത്ത്         അങ്ങേയറ്റംവരെ പോകും:
    ''മൂക്കൊന്നു പിഴിയാന്‍ ശാരദ ചേല പൊക്കിയ തക്കത്തില്‍ വേണുവിന്റെ ദ്രുതനയന    ങ്ങള്‍ അവളുടെ തുടക്കാമ്പിന്റെ കടവരെ നക്കി.'' (പുറം 71) 
    അവന് ചായ കൊടുത്ത് ഒഴിവാക്കാന്‍ ശാരദ സുശീലയെ വിളിച്ചപ്പോള്‍ അവന്റെ കണ്ണ്     വീണ്ടും അവിടെത്തന്നെ.
    ''ഇഞ്ചി കടിച്ചുപോയ അയാള്‍ പഹച്ചിയുടെ തടിച്ച ചന്തികളില്‍ ഭാവനയാല്‍ കയ്യിട്ട്     അസ്സലൊരു പിട വെച്ചുകൊടുത്തെങ്കിലും ഉടന്‍ കണ്ണ് തിരുമ്പി, കഴുത്ത് ആകാശ    ത്തേക്ക് മിഴിച്ചു. ശ്ശൊ..വേണ്ടിയിരുന്നില്ല....തുടക്കാമ്പിലേക്ക് കണ്ണെറിഞ്ഞശേഷം ഇത്     രണ്ടാം തവണയാണ് ശാരദേച്ചിയെ മോഹം വെച്ച് നോക്കുന്നത്.'' (പുറം 73) 
    2)    തിരിച്ചെത്തിയ സഹോദരനെ തല കഴുകിച്ച് ദേഹം തുടപ്പിച്ച് മടിയില്‍ കിടത്തി             തലോടിക്കൊണ്ടിരുന്ന ശാരദയോട് അയാള്‍ കേള്‍വിയിലും ഉപരിയായി സ്പര്‍ശ    ത്തിലും ഗന്ധത്തിലും സ്വാദിലുമായിരുന്നു ആ സ്ത്രീത്വത്തെ തന്നിലേക്കാ                വാഹിച്ചത്: 
    ''... അല്പം കൂടി അമര്‍ന്നൊട്ടിയതും സാരിയുടെ സാന്നിദ്ധ്യം തിരോഭവിച്ച് തുടമാംസ    ത്തിന്റെ പതുപതുപ്പ്, ഊര്‍ജ്ജപ്രസരണം, വാത്സല്യച്ചൂട്... അതിനെ ചുണ്ടകത്തി         ചെറുതായി കപ്പിയപ്പോള്‍ രസനയില്‍ രുചിച്ച പെണ്‍ജീവിവര്‍ഗ്ഗത്തിന്റെ ഉപ്പ്....
    തരംഗിതമായ മൂര്‍ച്ഛിതാവസ്ഥയിലായിരുന്നു അയാളുടെ പ്രഥമഇന്ദ്രിയങ്ങള്‍ ആ           സമയത്ത് എത്തിപ്പെട്ടത്. കടലിന്റെ ആഴത്തിലേക്ക് രക്ഷപ്പെടാന്‍ ആയുന്ന ഭയമത്സ്യ    ത്തെപ്പോലെ ഗോവിന്ദവര്‍മ്മരാജ ശാരദയുടെ മടിയില്‍ക്കിടന്ന് പിടഞ്ഞപ്പോള്‍          പ്രസവിച്ചിട്ടില്ലാത്ത ഉള്‍കാമ്പിലേക്ക് തീക്ഷ്ണമായ ഗര്‍ഭപ്രവേശം ആളി.
    അയ്യോ ന്റെ പൊന്നുമോനേ....പോ
    പെട്ടെന്നവള്‍ അനിയനെ തന്റെ താമരക്കുളത്തിന്റെ കരയിലേക്ക് ഉന്തിമാറ്റിക്കൊണ്ട്     അലറി. നനഞ്ഞ കൈവിരലുകളോടെ പിന്നീട് ആ ആണ്‍ശരീരം എത്താവുന്നേട    ത്തോളം ദൂരം താലോലിച്ച് താലോലിച്ച് ഇരുന്നു.'' (പുറം 79)                                       (ഇവിടെ പറയുന്ന സെക്‌സ്ആക്ട് വിശദീകരിക്കാന്‍ നാണം തോന്നുന്നു.) 
    3)     ശില്പയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെ കഥാകൃത്ത് വിശദീകരിക്കുന്നു:
    ''വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ബെഡ്‌റൂം ലാംപിന്റെ ചുവട്ടില്‍ വെച്ച്     ആണ്‍-പെണ്‍ ശരീരങ്ങളുടെ ഡയഗ്രങ്ങള്‍ അവയവനാമങ്ങളോടെ രേഖപ്പെടുത്തിയ     പുസ്തകം യോഗേഷ്ഭട്ട് സശ്രദ്ധം നോക്കുന്നത് ശില്പ കണ്ടു. അതിനുശേഷം കുറച്ചു    ദിവസം ഈ ക്‌ളിറ്റോറിസ് ഇവിടെയാണോ ഈ ക്ലിറ്റോറിസ് അവിടെയാണോ എന്ന്     അവളോട് സംശയം ചോദിച്ച് തപ്പി നടക്കലായിരുന്നു ബെഡ്ഢില്‍ കയറിയാല്‍         അയാളുടെ മുഖ്യജോലി.'' (പുറം 110)
    4)     ഡോ.ഇന്ദിരയുടെ ലൈംഗികസ്വഭാവം വര്‍ണ്ണിക്കുന്നു:
    ''വളരെ കരുതലോടെ, സേഫ് പീരീഡ് നോക്കി, ചുണ്ടോടു ചുണ്ടും മാറോടു മാറും     അരയോടു അരയും സ്ഥാനം തെറ്റാതെ ചേര്‍ത്തുകൊണ്ടാണ് (മെഷിനറി പൊസിഷന്‍)     മല്ലിശ്ശേരിയിലെ നവവധുക്കള്‍ പുതുമണവാള•ാരുമായി ലൈംഗികബന്ധം പുലര്‍         ത്തുക. കഴുത്തും മാറിടവും കഴിഞ്ഞ് പിന്നെയും നവവരന്‍ മുഖമെങ്ങാനും താഴോട്ട്           ഇറക്കുകയാണെങ്കില്‍ ഉടന്‍ അവള്‍ ഞെട്ടിത്തെറിച്ച് ആ കീഴാളവൃത്തി പറ്റെ തടയും.''
    (പുറം 127)
    5)     ബള്ഡ് കാന്‍സര്‍ പിടിപെട്ട് ആശുപത്രിയില്‍ കിടക്കുന്ന സുശീല, വര്‍മ്മയില്‍                കാമമുണര്‍ത്തിയതായി പറയുന്നു:
    ''ഇത്രയും നിസ്സങ്കോചമായ പ്രതികരണം ഒരു കൊച്ചു പെണ്ണില്‍നിന്ന് ഉണ്ടായതും     കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ മദ്ധ്യവയസ്‌ക്കന്റെ ധാതുപുഷ്ടി അമുങ്ങിപ്പോയി.     കക്കൂസില്‍ കയറി വാതിലടച്ച അയാള്‍ തന്റെ പുരുഷാവയവം നുള്ളിപ്പിടിച്ച് തുള്ളിത്തു    ളളിയായ മൂത്രമൊഴിച്ചു....കാമത്തിന്റെ കൊഴുപ്പ് കലര്‍ന്നതിനാല്‍ ഇടയ്ക്കിടെ     വിസര്‍ജ്ജ്യം നൂല്‍ തരത്തില്‍ നീണ്ടു.'' (പുറം 138)
    6)     സുശീലയുമായുള്ള ലൈംഗികസുരതക്രിയ വിശദമായിത്തന്നെ വര്‍ണ്ണിച്ചിട്ടുണ്ട്:
    ''വികാരവിവശനായ അയാള്‍ വിറച്ചു തുള്ളുന്ന സുശീലയുടെ വലതു കവിളിനെ          ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടി അവിടെ ബലമായി ഉമ്മ വെച്ചു. പിന്നീട് പുരികക്കൊടി,     മൂക്ക്, ചുണ്ട്, കീഴ്ച്ചുണ്ട്, ഇടത് മുല, പൊക്കിള്‍ച്ചുഴി തുടങ്ങി ഇളകിവരുന്ന ശരീരഭാഗ    ങ്ങളില്‍ സ്‌നേഹത്തിന്റെ ചുംബനപ്പൂളുകള്‍ തിരുകിക്കൊണ്ട് ഓടി നടന്നു....
    ഏറെത്താമസിയാതെ മുറുക്കിക്കെട്ടിയ പാവാടയും ഹുക്ക് വലിയുന്ന ജംബറും     മുപ്പതാം നമ്പര്‍ കൊച്ചു ബ്രേസിയറുമെല്ലാം ഊരിത്തെറിച്ച് അവള്‍ പൂര്‍ണ്ണനഗ്ന        യായി.... രോമം പട്ടുനൂല്‍ പരുവം മാത്രമായ ഇളം അവയവത്തിന്റെ ഉള്ളിലേക്ക്     ഹൃദയമര്‍മ്മം തിരഞ്ഞ് രസനയിറക്കുമ്പോള്‍ നിഷ്‌ക്കളങ്കമായി അയാള്‍ പ്രാര്‍ത്ഥിച്ചു... 
    ഇതള്‍ വിടര്‍ത്തി കൂടുതല്‍ക്കൂടുതല്‍ ഉള്ള് നുകരാനുള്ള പരാക്രമം അയാളുടെ         ദാഹച്ചുണ്ടുകള്‍ കാട്ടിയതും സുശീലപ്പെണ്ണിന്റെ മന്ദഹാസം അണ്ഡകടാഹപ്പെട്ടു...
    വിശ്വരൂപത്തില്‍ സ്വയം നാണം കുണുങ്ങി നില്‍ക്കുന്ന പുരുഷാവയവത്തിന്റെ           മുന്നിലെത്തിയതും സ്തബ്ധയായ അവള്‍ അതിനെ മിഴിച്ചുനോക്കി....നോക്കി നോക്കി     സഹിക്കാവുന്നതിന്റെ പരിധികഴിഞ്ഞതും കണ്ണോക്കു പറ്റേണ്ടെന്ന ന്യായത്തോടെ     സുശീല അതിനെ ചുണ്ടിനുള്ളിലേക്ക് ഒളിപ്പിച്ചെടുത്തു..... അയാള്‍ വിജൃംഭിച്ച             ആസക്തിയെ പെണ്ണിന്റെ കാല്‍ ഇടുക്കിലേക്ക് വെട്ടിച്ചു കളിച്ചു... ..
    ശരീരഭാഗങ്ങള്‍ മാറിമാറി വെച്ചുകൊടുത്തപ്പോള്‍ .. ..
    എന്നിട്ടും ശരീരത്തിന്റെ രക്തചംക്രമണവ്യവസ്ഥ നാഭീദേശത്തേക്കു തന്നെ ചുഴറ്റിയടി    ക്കുകയാണ്...'' (പുറം 157, 158, 159, 183, 186)
    ഇതൊക്കെ സര്‍ക്കാര്‍ ആശുപത്രി വാര്‍ഡില്‍ വെച്ചാണ് നടക്കുന്നത് എന്നുകൂടി       ഓര്‍ക്കണം. ആശുപത്രിയില്‍ മറ്റാരുമില്ലായിരുന്നോ? ഒടുവില്‍ വര്‍മ്മയ്ക്കു മനസ്സിലായി     - ജീവിതം ശരിക്കും ഉണ്ട്. മരിക്കാന്‍ കിടക്കുന്ന ഒരു പെണ്‍കുട്ടിയെ തലങ്ങും     വിലങ്ങും ഭോഗിച്ചിട്ട് ജീവിതത്തിന് അര്‍ത്ഥമുണ്ട് എന്നു വിളിച്ചു പറയുന്ന                ഈ ചെറ്റ എന്തുമാതിരി മനുഷ്യനാണ്?
    7)     ലോഡ്ജ് മുറികള്‍ ഡയ്‌ലി റെന്റിനു കൊടുക്കുന്ന സെയത്‌ലവിയുടെ  വിക്രിയകള്‍ മറയില്ലാതെ വിവരിക്കുന്നുണ്ട്:
    ''പെണ്ണ് മറഞ്ഞുനില്ക്കുന്നതില്‍ വേദനപ്പെട്ടുപോകുന്ന സെയത്‌ലവിക്ക പിന്നിലൂടെ     ചെന്ന് ഉടന്‍ അവളെ വലിച്ചടുപ്പിക്കും. നേരേ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റും. നഗരത്തിലെ   കഴുക•ാരുടെ പ്രവേശനം തടയാനെന്നവണ്ണം ആ നഗ്നതയുടെ നവദ്വാരങ്ങള്‍ തന്റെ   അനുയോജ്യമായ അവയവങ്ങള്‍ പൂഴ്ത്തി നിറയ്ക്കും. വായില്‍ മഞ്ഞച്ചേരയായ നാവ്,    ചെവിയില്‍ മുരടന്‍ ചൂണ്ടുവിരല്‍, മൂക്കില്‍ തെറിപ്പന്‍ മീശ, ചന്തിയില്‍ ഇടതു   കൈയിന്റെ തള്ളവിരല്‍ എന്നിങ്ങനെ.'' (പുറം 213)
    8)     ബാലു സുരേന്ദ്രന്‍ എന്ന ഡയറക്ട്‌റുടെ കാമകേളികള്‍ എത്ര പറഞ്ഞാലും               മതിവരുന്നില്ല:
    ''തിരിച്ചും മിറച്ചും ഭോഗിക്കപ്പെടുന്ന പെണ്ണുങ്ങളുടെ....
    ''നഗ്നയായ സുബൈദയുടെ ലാവണ്യമേറിയ അവയവഭാഗങ്ങള്‍ ..
    ''വലിച്ചു മുറുക്കിയ വില്ലിന്റെ മദ്ധ്യത്തില്‍ രണ്ടു വിരലുകള്‍ കൊണ്ടെന്നപോലെ     സുബൈദ അപ്പോള്‍ ബാലുസുരേന്ദ്രന്റെ ഉദ്ധൃതലിംഗത്തെ ഞെരുക്കി നിര്‍ത്തി...''
    (പുറം 230, 231, 232)
    9)     വിജയനും ശ്യാമളയും തമ്മിലുളള കാമവെറികള്‍ വര്‍ണ്ണിക്കുന്നത് നോക്കുക:
    ''തലയും മുഖവും നെഞ്ചത്തുരുട്ടിയ ഒട്ടല്‍ - മുലകള്‍ രണ്ടും വയറ്റത്ത് പറ്റിച്ച ഒട്ടല്‍-     ഇരു കൈകളും അരക്കെട്ടിലൂടെ കെട്ടി വരിഞ്ഞ ഒട്ടല്‍ - കാല്‍വിരലുകള്‍ പാദയുഗ്മങ്ങളെ ഞണ്ടായി ഇറുക്കുന്ന ഒട്ടല്‍ - '' (പുറം 284) 
    ''നോക്കി നോക്കി വരുമ്പോള്‍ ഉഡുപ്പി ലോഡ്ജുകളില്‍ കൊങ്കിണിപ്പെണ്ണുമായി  അവിഹിതം നടത്തിയ ജാരനും കടപ്പുറച്ചാപ്പയില്‍ തിയ്യത്തിപ്പെണ്ണുമായി വേഴ്ച  നടത്തിയ മുക്കുവനും ഒരിക്കലും ഒന്നാകുന്നില്ല. തീര്‍ത്തും വ്യത്യസ്തരായ ആളുകളാണ് അവര്‍. ശില്പയുടെ അടുത്ത് കുസൃതിത്തമാശകള്‍ കാട്ടി ചെറുപ്പക്കാരനായി     നിന്ന അയാള്‍ ശ്യാമളയുടെ അടുത്ത് സ്തുതിച്ചുവടുകള്‍ പേറി പ്രായപൂര്‍ത്തി   ഏറിയവനായിരുന്നു..'' (പുറം 287)
    ലോഡ്ജുകളില്‍ അയാള്‍ ശില്പാഷെട്ടിയോട് എംഎക്കരനായിട്ടാണ് സംസാരിച്ചത്.      കടപ്പുറച്ചാപ്പയില്‍ അയാള്‍ മുക്കുവനായിട്ടാണ് സംസാരിച്ചത്. ശ്യാമളയോട് പരമശിവനും ശിലപ്‌യോട് കള്ളക്കൃഷ്ണനും ആയി അയാള്‍ മാറി. വെളുത്ത കൊങ്കിണിപ്പെണ്ണുമായുള്ള രമിപ്പ് മധുരത്തിന്റെ ആഹ്‌ളാദം നിറച്ചപ്പോള്‍ കറുപ്പിന്റെ മകളുമായുള്ള     ചേര്‍പ്പ് ഉപ്പും ചോറുമാണ് ഊട്ടിയത്. ശില്പയുടെ കാമുകന്‍ ശ്യാമളയ്ക്കറിയാത്തവന്‍,   ശ്യാമളയ്ക്ക് സ്വന്തമായവന്‍ ശില്പയക്ക് അറിയാത്തവനും അവകാശമില്ലാത്തവനും.   ശില്പ ചപ്പിക്കളിച്ച വലതു മുലക്കണ്ണുതന്നെയല്ലേ ശ്യാമള മിഴികള്‍ പൂട്ടി...രണ്ടുപേരും   നുള്ളിയെടുത്തത് ഈയുള്ളവന്റെ ഒരേതരം ദേഹരോമങ്ങളല്ലേ, എത്ര നക്കിയാലും   ശില്പയ്ക്ക് ആര്‍ത്തി തീരാത്ത തൊണ്ടമുഴ തന്നെയല്ലേ താലാലിച്ച് കളിക്കാന്‍ താന്‍  വെച്ചുകൊടുത്തത്? രണ്ടുകാമുകിമാരെയും എത്ര ഉദാത്തമായിട്ടാണ് താരതമ്യപ്പെടു    ത്തുന്നത്! ഇങ്ങനെ കാമുകിമാരുടെ സംഭോഗതാരതമ്യപഠനം നടത്തുന്ന അസുലഭമായ     ആഖ്യാനം ലോകസാഹിത്യത്തില്‍ തന്നെ ഉണ്ടാകുമോ എന്ന് സംശയിക്കേണ്ടിയിരി    ക്കുന്നു!
    10)     ശില്പാഷെട്ടിയുമായി ഉഡുപ്പി ലോഡ്ജുകളില്‍ കെട്ടിമറിഞ്ഞതിന്റെ വിശദമായ     വിവരം നല്കുന്നു:
    ''അയ്യോ എന്റെ തങ്കമണീ, താന്‍ എന്റെ സ്വന്തം, സ്വന്തം സ്വന്തം എന്ന് ഒറപ്പ്, ഒറപ്പ്,         ഒറപ്പ്...എന്നാല്‍ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് ഡിസംബര്‍ എട്ടാം   തീയതിക്കു മുമ്പുള്ള ശില്പയെയും എനിക്കു വേണം.... '' (പുറം 285)     8.12.1998 എന്നത് ഇതാ ഇപ്പോള്‍ നടക്കുന്ന ഈ സംഭോഗദിവസം തന്നെ. കോളേജില്‍     പഠിച്ചിരുന്ന മെലിഞ്ഞ ശില്പയെ വേണം, സ്‌കൂളില്‍ പഠിച്ചകാലത്തെ തുടകള്‍ ഉരഞ്ഞു         നടന്നിരുന്ന ശില്പക്കുട്ടിയെ വേണം, മാറിടം പിറകോട്ടു പിറകോട്ടു പോയി പൊന്‍മുകു    ളത്തിന്റെ പരിപ്പ് പരിപ്പ് പരിപ്പ് വേണം, എങ്ങനെയാണ് എങ്ങനെയാണ് അതെല്ലാം     തനിക്കു തിരിച്ചുകിട്ടുക എന്നാണ് അയാളുടെ വ്യാകുലത. ഒരിറ്റു പുറത്തുപോകാതെ     കോരിക്കുടിച്ച മൈഥുനപരമ്പരകള്‍! എന്തൊരുദാത്തമായ ഭാവന! കാലത്തിലൂടെ          പുറകോട്ടുപോകാന്‍ കഴിയുന്ന വല്ലയന്ത്രവും കിട്ടിയിരുന്നെങ്കില്‍!
    12)     സുബൈദയും വര്‍മ്മയും തമ്മിലുള്ള കാമകേളികള്‍:
    ''ഒരുവാക്കിന് നാല് ചുംബനം എന്ന നിലയില്‍ .... സഹസ്രസ്തനിയായി ഓരോ     സ്പര്‍ശത്തിലും പാല്‍ചുരന്നുകൊണ്ട് ഗോപിക്കയെ തന്നിലേക്ക് കോരിയടുപ്പിച്ചു...     വെറുതെ കിടന്നുകൊടുക്കുകയായിരുന്ന അയാളുടെ അടിമുതല്‍ മുടി വരെ ഗിറ്റാര്‍     കമ്പിയെന്നപോലെ വിറവിറപ്പിച്ചുകൊണ്ടവള്‍ പൊതിഞ്ഞുകയറി. ഏകദേശം ഇരിപത്തി    യാറു മിന്നിറ്റു നീണ്ടുനില്ക്കുന്നതായിരുന്നു സുബൈദയുടെ ഏകപക്ഷീയമായ ഈ     പ്രേമപ്രകടനങ്ങള്‍.... ഇരുപത്തിയേഴാം മിനിറ്റില്‍ പുതിയാപ്‌ളയില്‍ നിന്ന് അകന്നു     മാറിയ സുബൈദ ദീര്‍ഘശ്വാസപ്പെട്ട് അടങ്ങിയതും അത്രനേരവും മുറുകിയവീര്യം     അയാളില്‍ പെട്ടെന്ന് ഉല്‍സര്‍ജ്ജിച്ചു... ഗോപിക്ക അവളിലേക്കു ഇരച്ചുകയറി. ഒപ്പത്തി    നൊപ്പമുള്ള വികാരവീറിലും പുഴിങ്ങിയ പഴത്തിന്‍ സമം അനായാസമായിരുന്നു     അപ്പോഴാ പെണ്ണിന്റെ മേനി... .. അവസാനം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന ഭഗദേശം     ഒരു ഘട്ടം കഴിഞ്ഞതും അതിന്റെ ദളങ്ങള്‍ ദേഹമാസകലം വാരവിതറി. ഹൗ എന്തൊരു     സ്‌നേഹവര്‍ത്തുളമാണ് എന്റെ ശരീരം....
    ''സുബൈദയുടെ സത്തയ്ക്കുമുമ്പില്‍ ആ കെട്ടിപ്പിടുത്തത്തോടു തന്നെ അവളുടെ     കീഴോട്ടു കീഴോട്ടിറങ്ങി... തുടകളുടെ മാര്‍ദ്ദവപാതകളിലേക്ക്, തുടതീരുന്നിടത്തു നിന്ന്     കാല്‍മുട്ടുകളുടെ കൈത്താങ്ങിലേക്ക്-
    ''.... വാഴക്കുടപ്പനില്‍ കടവാതില്‍പോലെ അയാളുടെ എവിടെയെല്ലാമോ അവള്‍       തൂങ്ങിക്കിടന്നു.'' (പുറം 330, 331, 332, 333, 346, 348, 350, 351) 
    മിനിറ്റു മിനിറ്റിന് എന്തു    സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന ഈ വര്‍ണ്ണന കാമസൂത്രകാര    നായ വാത്സ്യായനെപ്പോലും അമ്പരപ്പിച്ചുകളയും!
   
    (ഉദാഹരണങ്ങള്‍ എടുത്തുകാണിച്ചതിന് പൊറുക്കണം, മാപ്പാക്കണം.)
    ഇങ്ങനെയൊക്കെ നടക്കുന്നുണ്ടാവാം. പക്ഷേ, സാഹിത്യത്തില്‍ ഒരെഴുത്തുകാരനും ഇങ്ങനെ നാണംകെട്ട്  അതേപടി എഴുതിവെച്ചിട്ടില്ല. പാശ്ചാത്യസാഹിത്യത്തില്‍ അശ്ലീലം എന്നുപറഞ്ഞ് നിരോധിച്ച നോവലുകളിലൊന്നും ഇത്തരം അറപ്പിക്കുന്ന പച്ചക്കാമം ആരും എഴുതിപ്പിടിപ്പിച്ചിട്ടില്ല.വിശ്വസാഹിത്യകാരന്മാരെപ്പോലും നമ്മുടെ പ്രതിഭകള്‍ നിഷ്പ്രഭരാക്കിക്കളയുന്നു!                                                                                                                                              


(തുടരും...)


Join WhatsApp News
ജോസഫ്‌ നമ്പിമഠം 2013-10-08 08:49:52
കെ. പി . രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തകം' -ഒരു വിചാരണ (ഭാഗം രണ്ട്) കെ. പി . രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനെപ്പറ്റിയുള്ള ഡോക്ടർ എം എം ബഷീർ എഴുതിയ ഈ ലേഖനം പരോക്ഷമായി പുസ്തക വില്പനയുടെ ഗ്രാഫ് കുത്തനെ ഉയർത്താനേ സഹായിക്കൂ.വിവാദ മുണ്ടാക്കി വില്പന കൂട്ടുന്ന തന്ത്രം ആണല്ലോ ഇപ്പഴത്തെ ഒരു trend . ഉദാഹരണ സഹിതം തുറന്ന് എഴുതിയതിനാൽ ഈ ലേഖനം തന്നെ ഒരു പോർനോഗ്രഫിക് ലേഖനമായി പരിണമിച്ചിരിക്കുന്നു. ഒരു പോർനോഗ്രഫിക് നോവലിനെ പറ്റി എഴുതിയ പോർനോഗ്രഫിക് ലേഖനം. നൊവെലിസ്റ്റിനും നിരൂപകനും കോടതി കയറാൻ യോഗം കാണുന്നുണ്ട് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക