Image

ഷിക്കാഗോയില്‍ ഡീക്കന്‍ സക്കറിയാ വൈദീകപട്ടം സ്വീകരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 18 October, 2011
ഷിക്കാഗോയില്‍ ഡീക്കന്‍ സക്കറിയാ വൈദീകപട്ടം സ്വീകരിക്കുന്നു
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ഷിക്കാഗോ ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ അംഗമായ ചെങ്ങന്നൂര്‍ ചാരുംമൂട്ടില്‍ കാപ്പിയില്‍ തോമസിന്റേയും മറിയാമ്മയുടേയും മകന്‍ ഡീക്കന്‍ സക്കറിയാ സ്‌കറിയ (ഡിജു) ഒക്‌ടോബര്‍ 29-ന്‌ ശനിയാഴ്‌ച ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയില്‍ നിന്നും വൈദീകപട്ടം സ്വീകരിക്കുന്നു. ശെമ്മാശന്‍ സെന്റ്‌ ടീക്കോണ്‍ സെമിനാരി, കോട്ടയം ഓര്‍ത്തഡോക്‌സ്‌ വൈദീക സെമിനാരി എന്നിവടങ്ങളില്‍ നിന്നും വൈദീകപഠനം വിജയകരമായി പൂര്‍ത്തീകരിച്ച്‌ ഇപ്പോള്‍ ഒക്കലഹോമയില്‍ പഠനം തുടരുന്നു.

ഒക്‌ടോബര്‍ 29-ന്‌ ശനിയാഴ്‌ച രാവിലെ 7.30-ന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. 12 മണിക്ക്‌ കത്തീഡ്രല്‍ ഹാളില്‍ അനുമോദന സമ്മേളനം നടക്കും.12.30-ന്‌ സ്‌നേഹവിരുന്നോടുകൂടി ചടങ്ങുകള്‍ സമാപിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഫാ. ഡാനിയേല്‍ ജോര്‍ജ്‌, യോഹന്നാന്‍ വര്‍ഗീസ്‌, പി.സി. വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി, തോമസ്‌ മാമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. പി.ആര്‍.ഒ ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോയില്‍ ഡീക്കന്‍ സക്കറിയാ വൈദീകപട്ടം സ്വീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക