Image

ഗ്ലാമര്‍ വേഷങ്ങള്‍ പാരയായി: മല്ലികാ ഷെരാവത്ത്‌

Published on 08 October, 2013
ഗ്ലാമര്‍ വേഷങ്ങള്‍ പാരയായി: മല്ലികാ ഷെരാവത്ത്‌
ഗ്ലാമര്‍ വേഷങ്ങള്‍ തനിക്ക്‌ പാരയായതായി ബോളിവുഡ്‌ താരം മല്ലികാ ഷെരാവത്ത്‌ പറഞ്ഞു.

ഗ്‌ളാമര്‍ റോളുകളാണ്‌ എനിയ്‌ക്ക്‌ പ്രശസ്‌തിയും സമ്പത്തുമെല്ലാം തന്നത്‌. അതുപോലെ തന്നെ ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണം എനിയ്‌ക്കുതന്നെ പാരയാവുകയും ചെയ്‌തു. ഞാന്‍ വെറും ഗ്ലാമര്‍ താരമായി മാറ്റപ്പെട്ടു. എനിയ്‌ക്ക്‌ ചെയ്യാന്‍ കഴിയുന്ന ഗ്ലാമറിന്‌ അപ്പുറം പ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചില്ല മല്ലിക പറയുന്നു. ഇനിയും ഈ ഗ്ലാമര്‍ കളിയുമായി മുന്നോട്ടുപോകാനില്ലെന്നും അധികം വൈകാതെ പുതുനിര സംവിധായകര്‍ തനിയ്‌ക്ക്‌ കാമ്പുള്ള വല്ലവേഷവും തരുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നതെന്നും മല്ലിക പറയുന്നു. എല്ലാ ചിത്രങ്ങളിലും സുന്ദരിയായിത്തന്നെ അഭിനയിക്കണമെന്നാഗ്രഹമില്ല. രൂപമാറ്റമുള്‍പ്പെടെയുള്ള വെല്ലുവിളികളുള്ള കഥാപാത്രങ്ങളാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. കഹാനി, ഡേര്‍ട്ടി പിക്‌ചര്‍ എന്നിവ പോലുള്ള ചിത്രങ്ങള്‍ വര്‍ഷത്തില്‍ ആകെ ഒന്നോ രണ്ടോ മാത്രമാണ്‌ റിലീസാകുന്നത്‌.

എന്നാല്‍ ഏറ്റവും പുതിയ ചിത്രമായ ഡേര്‍ട്ടി പൊളിറ്റ്‌ക്‌സിലെ വേഷം തനിയ്‌ക്കല്‍പം ആശ്വാസം നല്‍കുന്നുണ്ടെന്നാണ്‌ താരം പറയുന്നത്‌. ഇതില്‍ അനോഖി ദേവിയെന്ന ഒരു തനി നാടന്‍ കഥാപാത്രത്തെയാണ്‌ മല്ലിക അവതരിപ്പിക്കുന്നത്‌.
ഗ്ലാമര്‍ വേഷങ്ങള്‍ പാരയായി: മല്ലികാ ഷെരാവത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക