ന്യൂഡല്‍ഹി: എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കുന്നു. ഇത്തവണ
1.35 രൂപയുടെയാണ് വര്‍ധന. ഇത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞയാഴ്ചയായിരുന്നു
പെട്രോളിന് അഞ്ചുരൂപയോളം വര്‍ധിപ്പിച്ചത്. ഇത് പര്യാപ്തമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വില വര്‍ധിപ്പിക്കുന്നത്. അസംസ്കൃത എണ്ണയുടെ വിലയും
അതിന്റെ ശുദ്ധീകരണത്തിന് വേണ്ട ചെലവിലേക്കുമാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് ഐ.ഒ.സിയുടെ
വിശദീകരണം. ഡീസല്‍ ,മണ്ണെണ്ണ , പാചക വാതകം എന്നിവയുടെ വിലയും ഉടന്‍ വര്‍ധിപ്പിക്കുമെന്ന്
ഐ.ഒ.സി അധികൃതര്‍ വ്യക്തമാക്കി.