Image

ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനില്‍ ആദ്യത്തെ ഒത്തുകല്യാണം ആശീര്‍വദിച്ചു

സാബു തടിപ്പുഴ Published on 07 October, 2013
ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനില്‍ ആദ്യത്തെ ഒത്തുകല്യാണം ആശീര്‍വദിച്ചു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്കാ ഇടവകയായ സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആദ്യത്തെ ഒത്തുകല്യാണം ആശീര്‍വദിച്ചു. പുതുതായി കൂദാശ ചെയ്‌ത ഈ ദേവാലയത്തില്‍ മാമ്മോദീസ, ആദ്യകുര്‍ബാന തുടങ്ങിയ കൂദാശകളുടെ കൂട്ടത്തില്‍ ആദ്യമായാണ്‌ ഒരു ഒത്തുകല്യാണം ആശീര്‍വദിച്ചത്‌.

2013 ഓഗസ്റ്റ്‌ 31-ന്‌ റോക്ക്‌ലാന്റ്‌ ക്‌നാനായ കത്തോലിക്കാ മിഷനിലെ കിഴക്കേക്കാട്ടില്‍ ജോബിള്‍ ജോസഫും, സെന്റ്‌ സ്റ്റീഫന്‍ ഇടവകയിലെ ബ്രൂക്ക്‌ലിനില്‍ താമസിക്കുന്ന കര്‍ത്തിനാല്‍ ഡോണോ ജോസഫും തമ്മിലുള്ള വിവാഹനിശ്ചയമാണ്‌ ആശീര്‍വദിച്ചത്‌. വരന്റെ ഇടവകയായ കൈപ്പുഴ ഫൊറോനാ പള്ളിയില്‍ വെച്ച്‌ ഇവരുടെ വിവാഹം 2013 നവംബര്‍ 17-ന്‌ നടക്കും.

ഇടവക എന്ന നിലയില്‍ സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ ദേവാലയത്തിന്‌ അമേരിക്കയില്‍ വളര്‍ന്ന ഈ വധൂവരന്മാരുടെ ഒത്തുകല്യാണ കൂദാശ വളര്‍ച്ചയുടെ പുതിയ ഒരു കാല്‍വെയ്‌പാണ്‌.
ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനില്‍ ആദ്യത്തെ ഒത്തുകല്യാണം ആശീര്‍വദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക