Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഒക്‌ടോബര്‍ 13-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2013
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഒക്‌ടോബര്‍ 13-ന്‌
ഷിക്കാഗോ: കാരുണ്യപ്രവര്‍ത്തികളുടെ കര്‍മ്മപദത്തിലെ വലിയ അപ്പസ്‌തോലനായ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ 13-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്കുള്ള ആഘോഷമായ വി. കുര്‍ബാനയില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കും.

കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ഭക്തിനിര്‍ഭരവും ആഘോഷപൂര്‍വ്വവുമായ തിരുനാള്‍ കുര്‍ബാനയോടനുബന്ധിച്ച്‌ വചനസന്ദേശം, ലദീഞ്ഞ്‌, വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, ആകര്‍ഷകമായ ചെണ്ടമേളം, സ്‌നേഹവിരുന്ന്‌ എന്നിവയുണ്ടായിരിക്കും.

പതിതരോടും പാവപ്പെട്ടവരോടും ദീനാനുകമ്പയും ആര്‍ദ്രതയും അഗാധ സ്‌നേഹവും നിറഞ്ഞുനിന്ന തന്റെ ശുശ്രൂഷാ മനോഭാവത്തിലധിഷ്‌ഠിതമായ കാരുണ്യ പ്രവര്‍ത്തികളിലൂടെ ക്രൈസ്‌തവീകതയും, ക്രിസ്‌തുശിഷ്യത്വവും വ്യക്തിജീവിതത്തില്‍ പകര്‍ത്തി ആദ്ധ്യാത്മിക ഔന്നത്യത്തിന്റെ ഉന്നത പദവികള്‍ ചവുട്ടി കയറിയ വിശുദ്ധന്റെ തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ വിശുദ്ധന്റെ മധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, സഹ വികാരി ഫാ. റോയി മൂലേച്ചാലിലും കൈക്കാരന്മാരും കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌ വിന്‍സെന്റ്‌ ഡിപോള്‍ സൊസൈറ്റി അംഗങ്ങളും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌ വിന്‍സെന്റ്‌ ഡിപോള്‍ സൊസൈറ്റി അംഗങ്ങളാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോയി ആലപ്പാട്ട്‌ (കത്തീഡ്രല്‍ വികാരി) 201 951 1701, ഫാ.റോയി മൂലേച്ചാലില്‍ (സഹ വികാരി) 630 880 8520, ജോണ്‍ തയ്യില്‍പീഡിക (630 930 3306).
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഒക്‌ടോബര്‍ 13-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക