Image

കേരള റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ സാരഥികള്‍

ജീമോന്‍ റാന്നി Published on 08 October, 2013
കേരള റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ സാരഥികള്‍
ഹൂസ്റ്റന്‍ : ഇരുപത്തി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി 2013 ഒക്‌ടോബര്‍ 6ന് ചെട്ടിനാട് റെസ്റ്റോറന്റില്‍ സമ്മേളിച്ച് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് - ജോണ്‍ മാത്യൂ, സെക്രട്ടറി- സുഗുണന്‍ ഞെക്കാട്, മാത്യൂ കുരവയ്ക്കല്‍ - ട്രഷറര്‍, ഈശോ ജേക്കബ് - ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍.

പ്രവര്‍ത്തന മാന്ദ്യത്തില്‍ കിടന്ന ഫോറത്തിനെ ഭരണഘടന അനുശാസിക്കുന്നവിധം പ്രവര്‍ത്തന ശൈലി പുനഃസംഘടിപ്പിക്കുവാനും, നാല് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരുടെയും ഒരു കോര്‍ഡിനേറ്ററുടെയും ഒഴിവുകള്‍ കഴിയുന്നതും വേഗം നികത്താനും ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ ചുമതലപ്പെടുത്തി.


കേരള റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ സാരഥികള്‍
Join WhatsApp News
ഒരു മെംബർ 2013-10-09 11:38:08
ഞാനൊരു റയിട്ടെര്സ് ഫോറം മെമ്പറാണ്. ഞാൻ ഇവിടെ എഴുതുന്നതിന്റെ ഉദ്ദേശ്യം ഈ സംഘടന ഇത്രയും നശിക്കാൻ കാരണം ഇതിന്റെ പാരവാഹികലാണ്. അമേരിക്കയിലെ പല സംഘടനകളും വികടിക്കുന്നതിനു കാരണം ഉത്തരവാദിത്വം ഇല്ലാത്തവരും കുതന്ത്രക്കാരായ നേതാക്കളുമാണ്. ഒറ്റ നോട്ടത്തിൽ കണ്ടാല തോന്നും മാന്യൻമാരാണെന്ന്. ഇരുട്ട് പറക്കുമ്പോൾ പറയുമായി പുറത്തിറങ്ങും. ഹ്യുസ്ടാൻ ഇത്തരക്കാരുടെ ഒരു താവളമാണ്. ഫൊക്കാന രണ്ടാക്കി മുറിച്ചു കുറെ തരികടനേതാക്കന്മാരെ ഉണ്ടാക്കി ഫോമയാക്കിയതിന്റെം ആരംഭം ഹ്യുസ്റ്റനിലാനു. റയിട്ടെര്സ് ഫോറത്തിന്റെ മുന് പാരവാഹികൾ ഇതിന്റെ മേമ്പെര്സ് അറിയാതെ മറ്റൊരു സംസ്ഥാനത്ത് പോയി ഇതേ പേരിൽ മറ്റൊരു സംഘടന ഉണ്ടാക്കിയെന്നു പറയുമ്പോൾ, ഉള്ളിലിരുപ്പ് വിലയിരുത്തുക. ഇവരാണ് കഥകളും ലേഖനങ്ങളും എഴുതി മറ്റുള്ള മലയാളികളുടെ സംസ്കാരം വളര്ത്താൻ ശ്രമിക്കുന്നത്....എന്തായാലും എല്ലാം ഈശോയുടെ കയ്യില അര്പ്പിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക