മുംബൈ: താന്‍ ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പടെ ഊഹിയ്ക്കേണ്ടെന്നും
ഇപ്പോള്‍ അത്തരം അവസ്ഥയിലല്ലെന്നും ഗര്‍ഭിണി ആയാല്‍ അത് അപ്പോള്‍ അറിയിക്കാമെന്നും
ബോളിവുഡ് താരം ഐശ്വര്യാ റായ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തനിയ്ക്ക് രണ്ടാമത് കുട്ടി ജനിയ്ക്കുന്നതിനെപ്പറ്റി ആരും ഊഹാപോഹങ്ങള്‍
നടത്തേണ്ട. ഗര്‍ഭിണി ആയാല്‍ അക്കാര്യം താന്‍ തന്നെ അറിയിക്കുമെന്നും ആരും
ചിന്തിച്ച് വിഷമിയ്ക്കണ്ടെന്നും മുംബൈയില്‍ സ്റ്റെം സെല്‍ ബാങ്കിംഗ്
ബ്രാന്‍ഡിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ഐശ്വര്യറായ് രണ്ടാമത്തെ
കുഞ്ഞിനെപ്പറ്റി പ്രതികരിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും
സ്നേഹവും നിറയ്ക്കുന്നത് മകള്‍ ആരാധ്യയാണെന്നും ഐശ്വര്യ
റായ്.
ഐശ്വര്യയുടേയും അഭിഷേകിന്റെയും മകള്‍ ആരാധ്യയ്ക്ക് നവംബറില്‍
രണ്ട് വയസ്സ് തികയുന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ കുഞ്ഞിനെപ്പറ്റി ചിലര്‍ സംശയം
പ്രകടിപ്പിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല