Image

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ

തോമസ്‌ വര്‍ഗീസ്‌ Published on 08 October, 2013
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ
ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 17,18,19,20 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി, ഞായര്‍) ഇമ്മാനുവേല്‍ ചര്‍ച്ചില്‍ വെച്ച്‌ കണ്‍വെന്‍ഷന്‍ നടത്തുന്നു. പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍ ഡോ. ജോര്‍ജ്‌ ചെറിയാന്‍ (മിഷന്‍ ഇന്ത്യ) എല്ലാ ദിവസങ്ങളിലും പ്രസംഗിക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട്‌ 7-ന്‌ യോഗം ആരംഭിക്കും. 20-ന്‌ ഞായറാഴ്‌ച മിഷന്‍ സണ്‍ഡേ ആയി ആചരിക്കും. ശുശ്രൂഷാ മധ്യേ ഡോ. ജോര്‍ജ്‌ ചെറിയാന്‍ പ്രസംഗിക്കും.

എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം യോഗങ്ങളില്‍ പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. സാജു മാത്യു (281 561 9147), സാമുവേല്‍ കോശി (281 933 7301), ടി.വി. മാത്യു (281 499 7414), എ.എസ്‌. തോമസ്‌ (281 980 8578)
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക