Image

ടെക്‌സസിലേക്ക് ശക്തമായ ശീതക്കാറ്റ് വരവായി

പി.പി.ചെറിയാന്‍ Published on 18 October, 2011
ടെക്‌സസിലേക്ക് ശക്തമായ ശീതക്കാറ്റ് വരവായി

ഓസ്റ്റിന്‍ : ഈ സീസണിലെ ഏറ്റവും ശക്തമായ ശീതക്കാറ്റ് ടെക്‌സസ്സിലേക്ക് പ്രവേശിക്കുന്നു. ഒക്‌ടോബര്‍ 17 തിങ്കളാഴ്ച രാത്രിയോടു കൂടി ആഞ്ഞടിക്കുവാന്‍ സാധ്യതയു
ള്ള ശീതക്കാറ്റ് താലപനില 40ഡിഗ്രി വരെ താഴത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു. ഒക്‌ടോബര്‍ 18 ചൊവ്വാഴ്ച രാവിലെ 2നും 3നും ഇടയില്‍ ശക്തമായ ശീതക്കാറ്റ് ഓസ്റ്റിനില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായും ചൂണ്ടികാണിക്കുന്നു.

മെയ്മാസത്തിനുശേഷം ആദ്യമായാണ് താപനില ഇത്രയും താഴുന്നത്. രാത്രിയില്‍ താലനില വളരെ താഴുമെങ്കിലും പകല്‍ സമയങ്ങള്‍ 70നും 80 നും ഇടയില്‍ താപനില ഉയരുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ അഞ്ചുമാസമായ ടെക്‌സസ്സില്‍ അനുഭവപ്പെട്ട അത്യപൂര്‍വ്വമായ വരള്‍ച്ചക്കും, ചൂടിനും ഇതോടെ ശമനമാകുമെന്ന് പ്രവചിക്കുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഡാളസ്സില്‍ കനത്ത മഴ ലഭിച്ചു.
ടെക്‌സസിലേക്ക് ശക്തമായ ശീതക്കാറ്റ് വരവായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക