Image

ടൊറന്റോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളി കൂദാശ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 10 October, 2013
ടൊറന്റോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളി കൂദാശ നടത്തി
ടൊറന്റോ: കാനഡയിലെ ടൊളന്റോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയുടെ കൂദാശ ഒക്‌ടോബര്‍ 4,5 തീയതികളില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ്‌ തിരുമേനി നിര്‍വഹിച്ചു.

ഇടവക വികാരി റവ.ഡോ. പി.കെ. മാത്യു, വെരി റവ ലാസറസ്‌ കോര്‍എപ്പിസ്‌കോപ്പ, റവ.ഡോ. തോമസ്‌ ജോര്‍ജ്‌, റവ.ഫാ. ഷിനോജ്‌ തോമസ്‌, ഏബ്രഹാം ഫിലിപ്പ്‌ ശെമ്മാശന്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക്‌ സഹായികളായിരുന്നു. സി.എസ്‌.ഐ ഇടവകയെ പ്രതിനിധീകരിച്ച്‌ റവ. ഷാജി ജോണ്‍സണ്‍ സന്നിഹിതനായിരുന്നു. തികച്ചും ഭക്തിസാന്ദ്രമായ ചടങ്ങുകളില്‍ ആദ്യാവസാനം ഇടവകാംഗങ്ങള്‍ കുടുംബ സമേതം പങ്കെടുത്തു.

വി. ദേവാലയ കൂദാശയുടെ മര്‍മ്മത്തേയും പ്രധാന്യത്തെപ്പറ്റിയും അഭിവന്ദ്യ തിരുമേനി പ്രസംഗിച്ചു. സഭാ പാരമ്പര്യത്തിനും ആചാരാനുഷ്‌ഠാനങ്ങള്‍ക്കും ഭരണഘടനയ്‌ക്കും അനുസൃതമായി ഭദ്രാസനത്തിന്റെ കീഴില്‍ ഇടവക ഭരണനടത്തിപ്പിനായി പ്രതീകാത്മകമായി പള്ളിയുടെ താക്കോല്‍ അഭിവന്ദ്യ തിരുമേനി വികാരിയെ ഏല്‍പിച്ചു. വികാരി അത്‌ ഇപ്പോഴത്തെ കൈക്കാരന്‍ പി.വി. തോമസിനു കൈമാറി.

1976-മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ ഇടവകയ്‌ക്ക്‌ സ്വന്തമായി ആരാധനാലയം ഉണ്ടായതില്‍ ഇടവകാംഗങ്ങള്‍ എല്ലാവരേയും തിരുമേനി പ്രത്യേകം അഭിനന്ദിച്ചു. ഇടവക വികാരി റവ.ഡോ. പി.കെ. മാത്യു കൃതജ്ഞത അര്‍പ്പിച്ചു. വിഭവസമൃദ്ധമായ വിരുന്നോടെ ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ ലളിതവും എന്നാല്‍ പ്രൗഢഗംഭീരവുമായ ചടങ്ങുകള്‍ക്ക്‌ തിരശീല വീണു. ജോര്‍ജ്‌ ഏബ്രഹാം (സണ്ണി) അറിയിച്ചതാണിത്‌.
ടൊറന്റോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളി കൂദാശ നടത്തിടൊറന്റോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളി കൂദാശ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക