Image

യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വാക്കീഗണ്‍ ക്‌നാനായ ദേവാലയം സന്ദര്‍ശിച്ചു

ലെജി പട്ടരുമഠത്തില്‍ Published on 18 October, 2011
യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വാക്കീഗണ്‍ ക്‌നാനായ ദേവാലയം സന്ദര്‍ശിച്ചു
ചിക്കാഗോ: യുഎസ് കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടി പ്രൈമറി സ്ഥാനാര്‍ഥി വിവേക് ബാവഡാ വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയം സന്ദര്‍ശിച്ച് പിന്തുണയും വോട്ടും അഭ്യര്‍ഥിച്ചു. ഇടവക ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഈ തലമുറയിലെ ഇന്ത്യക്കാരനാണ് 35 കാരനായ വാക്കീഗണ്‍.

പൊളിറ്റിക്കല്‍ സയന്‍സിലും ഇക്കണോമിക്‌സിലും ബിരുദം നോര്‍ത്ത് വെസ്‌റ്റേണ്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കരസ്ഥമാക്കുകയും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പബ്ലിക് പോളിസിയില്‍ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍ മാഡിസണില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ഡിഗ്രിയും അദ്ദേഹം നേടി. കൂടാതെ ചിക്കാഗോ ജോണ്‍ മാര്‍ഷല്‍ ലോ സ്‌കൂളില്‍ നിന്ന് ലോയര്‍ ഡിഗ്രിയും നേടിയശേഷമാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കാല്‍വയ്പ് നടത്തിയത്.

സെനറ്റര്‍ ഒബാമയുടെ ഇന്റേണ്‍, ചിക്കാഗോ ഫെഡറല്‍ റിസര്‍ച് ഇന്റേണ്‍, റഷ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഇന്റേണ്‍, കലിഫോര്‍ണിയയില്‍ രണ്ടു വര്‍ഷം ടീച്ച് ഫോര്‍ അമേരിക്ക തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് വിവേക് ബാവഡാ.

ഇലിനോയ് ടെന്‍ത് ഡിസ്ട്രിക്ടില്‍ നിന്നാണ് വിവേക് യുഎസ് കോണ്‍ഗ്രസ് ഡമോക്രാറ്റ് പാര്‍ട്ടിയിലെ പ്രൈമറിയിലേക്ക് മല്‍സരിക്കുന്നത്. നോര്‍ത്ത് ചിക്കാഗോ, വാക്കീഗണ്‍, വെര്‍ണന്‍ ഹില്‍സ്, മണ്ടലീന്‍ തുടങ്ങിയ ലേക്ക് കൗണ്ടി, ബഫലോ ഗ്രോവ്, ആര്‍ലിങ്ടണ്‍ ഹൈന്റ്‌സ്, പാലറ്റയില്‍, ഡെസ്‌പ്ലെയിന്‍സ്, ഗ്ലെന്‍വ്യൂ, നോര്‍ത്ത് ബ്രൂക്ക്, നൈയില്‍സ്, മോര്‍ട്ടന്‍ഗ്രോവ് തുടങ്ങിയവ ആണ് വിവേകിന്റെ പരിധിയിലുള്ള സ്ഥാനാര്‍ഥി മേഖല.

അദ്ദേഹത്തിന്റെ നോമിനേഷന്‍ സിഗ്നേച്ചര്‍ കാംപയിനില്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തിലെ എല്ലാ ഇടവകജനങ്ങളും സഹകരിച്ചു. ഇന്ത്യന്‍ അമേരിക്കക്കാരായ നാമെല്ലാവരും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയായ വിവേക് ബാവഡായെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത് വോട്ടു ചെയ്ത് സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് വിവേക് നന്ദി അറിയിച്ചു. മറ്റ് പള്ളികളിലും മലയാളി സ്ഥാപനങ്ങളിലും താന്‍ സന്ദര്‍ശിക്കുമെന്ന് വിവേക് പറഞ്ഞു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍പ്രസിഡന്റ് ലെജി പട്ടരുമഠത്തില്‍, ലേക്ക് കൗണ്ടി ഡമോക്രാറ്റ് പാര്‍ട്ടി കമ്മിറ്റിമാന്‍ ഷാജി മുണ്ടയ്ക്കല്‍, സെന്റ് മേരീസ് പള്ളി മുന്‍ സെക്രട്ടറിമാരായ സജി കളരിത്തറ, ലാജി പട്ടരുമഠത്തില്‍, മുന്‍ ട്രസ്റ്റിയായ ബാലു മാലത്തുശേരില്‍, രാജു മാലിക്കറുകയില്‍, ഗ്രേസ് കളരിത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വികാരി ഫാ. തോമസ് മേപ്പുറത്ത് വിവേക് ബാവഡായ്ക്ക് എല്ലാ മംഗളങ്ങളും നേര്‍ന്നു.

യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വാക്കീഗണ്‍ ക്‌നാനായ ദേവാലയം സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക