Image

ബൈബിള്‍ സോഫ്റ്റ് വെയറിന് പുതിയ പതിപ്പ്

തോമസ് മുല്ലയ്ക്കല്‍ Published on 18 October, 2011
ബൈബിള്‍ സോഫ്റ്റ് വെയറിന് പുതിയ പതിപ്പ്

ഡാളസ് : ക്രിസ്തീയ സമ്മേളനങ്ങളിലും സഭകളിലും ഒരേ സമയം വിവിധി ഭാഷകളില്‍ ബൈബിള്‍ വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുതകുന്ന വേഴ്‌സ് വ്യൂ (Verse View)ബൈബിള്‍ സോഫ്റ്റ് വെയറിന്റെ അഞ്ചാം പതിപ്പ് പുറത്തിറങ്ങി. അനേകം വ്യത്യസ്തകളും പുതുമകളുമായി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സോഫ്റ്റ് വെയര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത് ബിനു ആര്യപ്പള്ളിലാണ്.

25 ഭാഷകളിലുള്ള ബൈബിള്‍ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്റ്റ് വെയര്‍ സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്ത് പ്രധാനപ്പെട്ട കമ്പ്യൂട്ടര്‍ പ്ലാറ്റ് ഫോമുകളിലെല്ലാം ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാരതീയ ഭാഷകള്‍ക്ക് പുറമേ ചൈനീസ്, റഷ്യന്‍ , സ്പാനിഷ്, അറബി തുടങ്ങിയ ഭാഷകളിലും ബൈബിളുകള്‍ അനായാസേന ദൃശ്യ പഥത്തിലെത്തിക്കാന്‍ സോഫ്റ്റ് വെയര്‍ ഉപകരിക്കും.

പുതുതായി 400ല്‍ അധികം മലയാളം പാട്ടുകളുടെ വരികള്‍ സ്ലൈഡ് ഷോയ്ക്കുപയോഗിക്കാനുതകുന്ന തരത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള സൗകര്യവുമുണ്ട്. ബൈബിളിലെ ഒരു പ്രത്യേക വാക്കോ വാക്യമോ തിരയാനും കൂടാതെ വാക്യത്തോട് ചേര്‍ത്ത് കുറിപ്പുകള്‍ എഴുതിച്ചേര്‍ക്കാനും ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. ഒരേ സമയം പല ഭാഷകളിലുള്ള ബൈബിള്‍ വാക്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരേ സമയം പല ഭാഷകളിലുള്ള ബൈബിള്‍ വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വേഴ്‌സ് വ്യൂവിന്റെ സഹായത്തോടെ സാധിക്കും. ഐ ഫോണ്‍ പോലെ WIFI സൗകര്യമുള്ള ഫോണുകള്‍ വഴി സ്ലൈഡ് ഷോ ദൂരെ നിന്നും നിയന്ത്രിക്കാനും ഇതില്‍ സൗകര്യമുണ്ട്.

10,000 ല്‍ അധികം തവണ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. വേഴ് വ്യൂ 5-ാം പതിപ്പ് ഇന്റര്‍നെറ്റില്‍ നിന്ന് തികച്ചു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ഡൗണ്‍ലോഡിനും www.verseview.infoസന്ദര്‍ശിക്കുക.
ബൈബിള്‍ സോഫ്റ്റ് വെയറിന് പുതിയ പതിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക