Image

കേരളം മാഫിയാ രാഷ്ട്രീയത്തിന്റെ പിടിയിലോ?

ജോസ്‌ കാടാപുറം Published on 18 October, 2011
കേരളം മാഫിയാ രാഷ്ട്രീയത്തിന്റെ പിടിയിലോ?
ബ്ലാക്ക് മെയിലിങ്ങിന്റെയും മാഫിയാ വൃത്തിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തില്‍ അവസരം കിട്ടുകയാണ്… കൊട്ടാരക്കരയിലെ വാളകത്ത് കൃഷ്ണകുമാര്‍ എന്ന അദ്ധ്യാപകനെ അതിക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കി വഴിയില്‍ തള്ളിയതും ബോധപൂര്‍വ്വം അപകടമാക്കി മാറ്റാന്‍ ഭരണകൂട പോലിസിന്റെ കളികള്‍ പൊതുജനം മനസ്സിലാക്കി തുടങ്ങി….ശരിയായ ബോധം തെളിഞ്ഞു തുടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ധ്യാപകന്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്…ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ളയുടെയും മകന്‍ ഗണേശ് കുമാറിന്റെയും അധീനതയിലുള്ള വാളകത്തെ പ്രൈവറ്റ് സ്‌ക്കൂളിനെകുറിച്ച് ഡി.പി.ഐയ്ക്കും, മുഖ്യമന്ത്രിയ്ക്കും പരാതി കൊടുത്തതുകൊണ്ടും, കൂടാതെ കോടതിയില്‍ സമീപിക്കാനായി വക്കീലിനെ കാണാന്‍ പോയ അദ്ധ്യാപകനെ മൃതപ്രായനാക്കി വഴിയില്‍ തള്ളുകയായിരുന്നു…എല്ലാം കരുതികൂട്ടി ചെയ്തതാണെന്ന് കേരളത്തിലെ പൊതുജനം വിശ്വസിച്ചു തുടങ്ങി. കാരണം മുമ്പ് ഇവര്‍ ചെയ്തുകൂട്ടിയ കൊള്ളരുതായ്മകളും അക്രമങ്ങളും മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നുകൊണ്ടിരിക്കുന്നു….

അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ബാലകൃഷ്ണപിള്ള കേരള മുഖ്യമന്ത്രിയെയടക്കം വിളിച്ച 40 ലധികം ഫോണ്‍ കോളുകളുടെ രേഖകള്‍ തെളിയിക്കപ്പെട്ടതോടെ, മുഖ്യമന്ത്രി 4 ദിവസത്തെ സുഖചികിത്സ കൂടി അനുവദിച്ച്, ബാലകൃഷ്ണ പിള്ളയെന്ന മാടമ്പി നേതാവിനും അദ്ദേഹത്തിന്റെ, മകന്‍ ഗണേശ് കുമാറിന്റെയും കാരുണ്യം കൊണ്ട് ഓടുന്ന ഭരണവണ്ടി നയിക്കുന്നത് കണ്ടിട്ട് ജനം അക്ഷരാര്‍ത്ഥത്തില്‍ ലജ്ജിക്കുകയല്ലാതെയെന്തു ചെയ്യാന്‍ !!

മറ്റൊന്ന് പെരുമ്പാവൂരില്‍ വച്ച് ബസില്‍ യാത്ര ചെയ്തിരുന്ന നിരപരാധിയായി ബസ് യാത്രക്കാരനെ അടിച്ചുകൊന്ന്, കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാനെ രക്ഷിക്കാന്‍ കെ.സുധാകരന്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നു…സംഭവം നടന്ന ദിവസം തന്നെ തന്റെ ഗണ്‍മാന്‍ നിരപരാധിയാണെന്ന് വാദിച്ച കെ.സുധാകരന്‍ ഈ കേസ് അട്ടിമറിയ്ക്കാന്‍ സ്വയം മുന്നോട്ടിറങ്ങികഴിഞ്ഞു…കണ്ണൂരില്‍ തന്റെ രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ ഈ നേതാവ് തന്റെ ഗണ്‍മാന്‍മാരെയാണ് ഉപയോഗിച്ചു പോരുന്നത്. നാല്‍പ്പാടി വാസുയെന്ന പൊതു പ്രവര്‍ത്തകനെ വക വരുത്തിയത് സുധാകരന്‍ എം.പിയുടെ മറ്റൊരു ഗണ്‍മാനാണ്….ഈ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് പി.രാമകൃഷ്ണന്‍ പറഞ്ഞത്…കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദി കെ.സുധാകരന്‍ മാത്രമാണെന്നാണ്!!! ഈ കേസ് പുനരന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലാകും! ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിതലയ്ക്കും ഹൈകമാന്റിനേക്കാള്‍ ഭയമാണീ കണ്ണൂര്‍ ഗുണ്ടാ ഹൈകമാന്റിനെ...കാരണം ഇത്ര വ്യക്തമായ ആരോപണം സുധാകരനെതിരെ ഉന്നയിച്ചിട്ടും ആക്ഷേപം ഉന്നയിച്ച് പി.രാമകൃഷ്ണനെതിരെയാണ് കെ.പി.സി.സി. നടപടിയെടുത്തത്?..?

മറ്റൊന്ന് നിര്‍മ്മല്‍ മാധവ് യെന്ന വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാലനിയമങ്ങളും ചട്ടങ്ങളും മിറകടന്ന് കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിംങ്ങ് കോളേജിള്‍ പ്രവേശിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രത്യേകം താല്പര്യമെടുത്തതാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിലിറങ്ങാന്‍ കാരണം!!?..പ്രവേശന പരീക്ഷയില്‍ 222787-ാം റാങ്കുകാരനായ നിര്‍മ്മല്‍ മാധവിനെ ഗവ.എന്‍ജിനീയറിങ്ങ് കോളേജില്‍ പ്രവേശനം കൊടുത്തത് സര്‍വ്വകലാശാല ചട്ടം ലംഘിച്ചിട്ടാണ്. മുഖ്യമന്ത്രി ഇങ്ങനെ ചെയ്തപ്പോള്‍ നിയമം അനുസരിപ്പിക്കേണ്ടവര്‍ തന്നെ അത് ലംഘിച്ചതിന് തുല്യമായി…ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ പ്രവേശനം കിട്ടണമെങ്കില്‍ 1-ാം റാങ്കു മുതല്‍ 1346 റാങ്ക് വരെ ഉളളവര്‍ക്കാണ്…സംവരണ ലിസ്റ്റിലൂടെയാണെങ്കില്‍ 5646 വരെ റാങ്കുള്ളവര്‍ക്കാണ് ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ പ്രവേശനം കിട്ടുക. ഇതിന്റെയടതുപോയിട്ട് അയലത്തുപോലും എത്താത്ത 22787-ാം റാങ്കുകാരനായ നിര്‍മ്മല്‍ മാധവിന് എങ്ങനെ കോഴിക്കോട്, എന്‍ജിനീയറിംഗ് കോളേജില്‍ പ്രവേശനം കിട്ടി!!! ഈ അനീതിക്കെതിരെ സമരം ചെയ്ത് വിദ്യാര്‍ത്ഥികളെ
തുപ്പാക്കി വീരന്‍ എന്നറിയപ്പെടുന്ന ഒന്നാന്തരം ക്രിമിനലായ രാധാകൃഷ്ണപിള്ള എന്ന പോലീസ് അസി.കമ്മീഷ്ണര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ റിവോള്‍വര്‍ എടുത്ത് വെടിവെച്ചു…ആകാശത്തേയ്ക്കല്ല വിദ്യാര്‍ത്ഥികളുടെ നെഞ്ചിലേക്കാണ് നിറയൊഴിച്ചത് യെന്ന മാധ്യമപ്രവര്‍ത്തകരോട് നേരിട്ട് പറഞ്ഞിട്ടും ഉമ്മന്‍ചാണ്ടി ഈ പോലീസ്‌കാരനെതിരെ നടപടിയെടുക്കുന്നില്ല!! ക്രിമനലുകള്‍ക്കും മാഫിയകള്‍ക്കും പ്രോത്സാഹനം കൊടുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍ നീതിബോധം നഷ്ടപ്പെട്ടു!!..?

തങ്ങളുടെ 100 ദിവസത്തെ ഭരണം കൊണ്ട് തന്നെ കറണ്ട് ചാര്‍ജ്, വെള്ളക്കരം, ബസ്‌ക്കൂലിയെല്ലാം വര്‍ദ്ധിപ്പിച്ചു!!! 1രൂപയ്ക്ക് കൊടുത്ത അരിയില്‍ , 1 കിലോയില്‍ അര കിലോ പുഴു!! പാവം ജനം ഈ മന്ത്രിമാരെ തീറ്റിപോറ്റുന്നതിന്‍ ഇതില്‍ കൂടതല്‍ ശിക്ഷ കിട്ടണോ? മുഖ്യമന്ത്രിയെ നയിക്കുന്നത് മാഫിയാ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന ചില യു.ഡി.എഫ് നേതാക്കളാണ്. അവര്‍ക്ക് ജനങ്ങളുടെ പ്രശ്‌നത്തെക്കാള്‍ സ്വന്തം താല്പര്യങ്ങളും, നേട്ടങ്ങളുമാണ് വലുത്. കിണറിന്റെ വക്കത്തിരിക്കുന്ന മന്ത്രിസഭ ജനങ്ങളുടെ മുമ്പില്‍ , ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാവുന്ന നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം മുകളില്‍ പറഞ്ഞ മാഫിയാ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൂട്ടിയാല്‍ ജനം പിന്നെ ഇവരെ ഒന്നും നിയമസഭ കാണിക്കില്ലയെന്നോര്‍ത്താല്‍ നന്ന്…
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക