Image

ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ ജനുവരി 14ന്

ബിനോയ് തോമസ് Published on 18 October, 2011
ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ ജനുവരി 14ന്

ന്യൂയോര്‍ക്ക് : ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ ജാനുവരി 14ന് കോട്ടയത്ത് നടക്കുന്നു. ഒക്‌ടോബര്‍ 15-ാം തീയതി, ന്യൂയോര്‍ക്കിലെ, ഫ്‌ളോറല്‍ പാക്കില്‍ നടന്ന മീറ്റിംഗിലാണ് കേരള കണ്‍വെന്‍ഷന്‍ ജനുവരി 14ന് നടക്കുവാന്‍ തീരുമാനമായത്. കോടിമതയിലുള്ള വിന്‍ഡ്‌സര്‍ കാസ്സിലിലാണ് കേരള കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഗാന്ഡി യൂണിവേഴ്‌സിറ്റിയുടെ മലയാളം, ബി.എ, എം.എ, എം.ഫില്‍, ജേര്‍ണലിസം കോഴ്‌സുകള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം, ജാനുവരി 14ന് നടക്കുന്നതാണ്. ഫോമ വിജയകരമായി, ചിക്കാഗോയില്‍ നടത്തിയ ബ്രിഡ്ജിംഗ് ഓഫ് ദ മൈന്‍ഡ് പദ്ധതിയുടെ രണ്ടാം ഭാഗവും, കേരള കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കും. ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി, സമൂഹ വിവാഹവും നടത്തുവാന്‍ നാഷണല്‍ കമ്മിറ്റിയില്‍ തീരുമാനമായതായി ഫോമ പ്രസിഡന്റ് ജോണ്‍ ഊരാളില്‍ അ
ിയിച്ചു.

കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ , രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ , പ്രവാസി മലയാളി സംഘടന നേതാക്കള്‍ തുടങ്ങിയവരെ കേരള കണ്‍വന്‍ഷനില്‍ പങ്കെടുപ്പിച്ച്, കണ്‍വെന്‍ഷന്‍ ചരിത്ര വിജയമാക്കുവാന്‍ ശ്രമിക്കുമെന്ന് ഫോമ സെക്രട്ടറി ബിനോയി തോമസ് അ
ിയിച്ചു.

ജനുവരി 14ന് വൈകീട്ട്, പൊതുസമ്മേളനത്തിന് ശേഷം, കലാപരിപാടികള്‍ നടക്കും. സിനിമ, സീരിയല്‍ രംഗങ്ങളിലെ പ്രമുഖരെ കലാപരിപാടികളിലേക്ക് ക്ഷണിക്കുമെന്ന് ട്രഷറര്‍ ഷാജി എഡ് വേര്‍ഡ്
ിയിച്ചു..
ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ ജനുവരി 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക