Image

തെരഞ്ഞെടുപ്പ്‌ ഫലം യു.പി.എ സര്‍ക്കാരിനുള്ള മുന്നറിയിപ്പ്‌: അഡ്വാനി

Published on 18 October, 2011
തെരഞ്ഞെടുപ്പ്‌ ഫലം യു.പി.എ സര്‍ക്കാരിനുള്ള മുന്നറിയിപ്പ്‌: അഡ്വാനി
നാഗ്‌പൂര്‍ : കഴിഞ്ഞ തിങ്കളാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ യു.പി.എ സര്‍ക്കാരിനുള്ള മുന്നറിയിപ്പാണെന്ന്‌ ബി.ജെ.പി നേതാവ്‌ എല്‍.കെ. അഡ്വാനി പറഞ്ഞു. നാല്‌ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്നിലും ബി.ജെ.പിക്ക്‌ നേട്ടമുണ്ടായി. ഈ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ ആണ്‌ ഭരിക്കുന്നതെന്നും ഇവിടങ്ങളിലെല്ലാം അവര്‍ക്ക്‌ ദയനീയ തോല്‍വി ഏല്‍ക്കേണ്ടി വന്നുവെന്നും അദ്വാനി നാഗ്‌പൂറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ ഫലം യു.പി.എ സംഖ്യത്തോടുള്ള ജനങ്ങളുടെ രോഷമാണ്‌. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിക്കും അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ സാധിക്കുകയില്ല. കര്‍ണാടകയില്‍ സംഭവിച്ചതിനെ കേന്ദ്രസര്‍ക്കാരില്‍ സംഭവിക്കുന്നതുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും അഡ്വാനി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക