Image

ഡേറ്റ്‌ പ്രശ്‌നമായി; അമലയുടെ ബോളിവുഡ്‌ സ്വപ്‌നം പൊലിയുന്നു

Published on 12 October, 2013
ഡേറ്റ്‌ പ്രശ്‌നമായി; അമലയുടെ ബോളിവുഡ്‌ സ്വപ്‌നം പൊലിയുന്നു
മലയാള സിനിമയ്‌ക്ക്‌ നല്‌കിയ ഡേറ്റ്‌ മൂലം അമലാ പോളിന്‌ ലഭിച്ച ബോളിവുഡ്‌ സിനിമ നഷ്‌ടമായേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സൂപ്പര്‍ ഹിറ്റിയാരുന്ന രമണ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഗബ്ബറില്‍ അക്ഷയ്‌കുമാറിന്റെ നായികയായി അഭിനയിക്കാന്‍ അമലയ്‌ക്ക്‌ അവസരം ലഭിച്ചിരുന്നു.

നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അഭിനയിക്കാമെന്നു കരാര്‍ നല്‍കിയിരിക്കുന്ന ഡേറ്റാണു അമലയുടെ ബോളിവുഡ്‌ സ്വപ്‌നം നഷ്‌ടപ്പെടുത്തിയത്‌. നിവിന്‍ പോളിയും അമലയും നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രം സിബി മലയിലാണു സംവിധാനം ചെയ്യുന്നത്‌. ഈ മലയാളചിത്രത്തിലേക്കു മാത്രമല്ല, തമിഴിലും തെലുങ്കിലുമായി മറ്റ്‌ ആറോളം ചിത്രങ്ങളിലേക്ക്‌ അമല കരാറായിട്ടുണ്‌ട്‌. ഇവയ്‌ക്കെല്ലാം വേണ്‌ടി സമയം നീക്കി വയ്‌ക്കുമ്പോള്‍ ബോളിവുഡ്‌ സിനിമയില്‍ അഭിനയിക്കാന്‍ സമയം ലഭിക്കാതെ പോകുമത്രേ.

ഗബ്ബറിന്റെ ചര്‍ച്ചകള്‍ക്കായി അമല പല വട്ടം മുംബൈയില്‍ പോയിരുന്നു. കാര്യങ്ങളെല്ലാം ഭംഗിയായി മുന്നോട്ടു പോകുന്നതിനിടെയാണു ഡേറ്റ്‌ പ്രശ്‌നം ഉയര്‍ന്നുവന്നത്‌.
ഡേറ്റ്‌ പ്രശ്‌നമായി; അമലയുടെ ബോളിവുഡ്‌ സ്വപ്‌നം പൊലിയുന്നു
ഡേറ്റ്‌ പ്രശ്‌നമായി; അമലയുടെ ബോളിവുഡ്‌ സ്വപ്‌നം പൊലിയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക