Image

ദമാമില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്‌ സ്വീകരണം നല്‍കുന്നു

അനില്‍ കുറിച്ചിമുട്ടം Published on 18 October, 2011
ദമാമില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്‌ സ്വീകരണം നല്‍കുന്നു
ദമാം: ഹൃസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ പ്രശസ്‌ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്‌ ദമാം നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. ഒക്‌ടോബാര്‍ 21ന്‌ (വെള്ളി) വൈകുന്നേരം നാലിന്‌ ദമാമില്‍ നടക്കുന്ന ചടങ്ങില്‍ നവോദയ സാംസ്‌കാരിക വേദി ഡിസംബര്‍ രണ്‌ടിന്‌ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റ്‌ 2011 ന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കും. ഒരു വര്‍ഷം നീണ്‌ടുനിന്ന നവോദയ ദശവാര്‍ഷികാഘോഷങ്ങളുടെ സമാപനമായാണ്‌ ഇന്ത്യ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌.

ദമാം ഗിംഗ്‌ ഫഹദ്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റ്‌ 2011 ന്റെ ഭാഗമായി ഇന്തോ-സൗദി സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വ്യത്യസ്‌ത കലാപരിപാടികള്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പവലിയനുകള്‍, ശാസ്‌ത്ര, ചരിത്ര പ്രദര്‍ശനങ്ങള്‍, രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ്‌ കോര്‍ട്ട്‌, കുട്ടികള്‍ക്കായുള്ള ചിത്രരചനാമത്സരം, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം എന്നിവയും സംഘടിപ്പിക്കും. പരിപാടിയിലേക്ക്‌ ഇന്ത്യക്കാരായ മുഴുവന്‍ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക