Image

മതമൊരു വിഷം (കവിത: മോന്‍സി കൊടുമണ്‍)

Published on 11 October, 2013
മതമൊരു വിഷം (കവിത: മോന്‍സി കൊടുമണ്‍)
ആദിയിലെ മനുഷ്യരായി
ആദമിനേയും ഹവ്വയേയും സൃഷ്‌ടിച്ചു നീ
മതങ്ങളെ സൃഷ്‌ടിച്ച മനുഷ്യാ...
യിന്നുതമ്മിത്തമ്മിലടിച്ചുതലതല്ലിക്കീറുന്നതാര്‌?
ഒരുനേരം ഭക്ഷണത്തിനായി
തോക്കെടുപ്പിക്കും കാലം.
പച്ചനെല്‌പാടങ്ങളെല്ലാം മൈന്‍പാടങ്ങളായി.
കീറിയകുടത്തുണികളാല്‍മാത്രം
നാണംമറച്ചുനില്‍ക്കുമനാഥകുട്ടികളുടെ
വിശപ്പിന്റെ വിളികള്‍ക്കുത്തരം നല്‍കും
പീരങ്കികളും ബോംബുകളും.
അതിന്റെ ഗര്‍ജ്ജനത്താല്‍ രക്ഷപെടാന്‍ കഴിയാത്ത
വിധവകള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമിന്നു കരയാന്‍ മാത്രം വിധി.
കുതന്ത്രശാലികളായ്‌ക്കുപ്പായമിട്ടവര്‍
പാവങ്ങളുടെ പേരിലിന്നു സുഖിക്കുമ്പോള്‍
മറ്റുതന്ത്രജ്ഞരോ മതത്തിന്റെ പേരില്‍
മാളത്തിലിരുന്നു ഭീകരവാഴ്‌ചകള്‍ കാട്ടുന്നു.
ആര്‍ക്കുനേട്ടം കൊയ്യാനിതെന്തിനുവേണ്ടി?
ആദത്തിന്റെ സന്തതികളണലിസന്തതികളായി മാറുന്നു.
മരണം കണ്ടു രസിക്കുമാരാച്ചാരെപ്പോലെ
ക്രിസ്‌തുവും നബിയും കൃഷ്‌ണനുമൊറ്റരക്തമെങ്കിലീ...
വിശന്നുകരയും പിഞ്ചുകുഞ്ഞുങ്ങള്‍ക്കുവേണ്ടി
ഇനിയെങ്കിലും, നീയായുധംവെച്ചു കീഴടങ്ങൂ
സന്ദേഹം വേണ്ട! മതം മനുഷ്യനെ മയക്കും
കറുപ്പുമാത്രമതുതര്‍ക്കമില്ലൊരിക്കലും.
മതമൊരു വിഷം (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക