Image

`കുഞ്ഞാലി മരയ്‌ക്കാറില്‍' പൃഥ്വിയും

Published on 12 October, 2013
`കുഞ്ഞാലി മരയ്‌ക്കാറില്‍' പൃഥ്വിയും
ബിഗ്‌ ബജറ്റ്‌ ചിത്രമായ `കുഞ്ഞാലി മരയ്‌ക്കാറില്‍' പൃഥ്വി രാജും ശ്രദ്ധേയ വേഷത്തില്‍ എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ്‌ ഒരുക്കുന്ന ചിത്രത്തിന്‌ മുപ്പത്‌ കോടി രൂപയാണ്‌ മുതല്‍മുടക്ക്‌.

സൂപ്പര്‍ നടന്‍ മമ്മൂട്ടി കുഞ്ഞാലിമരയ്‌ക്കാരായി അഭിനയിക്കുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളു. പൃഥ്വിരാജ്‌, സന്തോഷ്‌ ശിവന്‍ എന്നിവര്‍ക്ക്‌ പങ്കാളിത്തമുള്ള ഓഗസ്റ്റ്‌ സിനിമയുടെ ബാനറിലാണ്‌ കുഞ്ഞാലിമരയ്‌ക്കാര്‍ നിര്‍മ്മിക്കുന്നത്‌. സാമൂതി രാജാവിന്റെ പടനായകനും സ്വാതന്ത്ര്യസമരപോരാളിയുമായിരുന്നു കുഞ്ഞാലിമരയ്‌ക്കാരുടെ കഥ പ്രേക്ഷകരെ സംബന്ധിച്ച്‌ തീര്‍ത്തും വ്യത്യസ്‌തമായ ഒരു സിനിമാനുഭവമായി മാറുമെന്നകാര്യത്തില്‍ സംശയമില്ല. പൃഥ്വിരാജ്‌ ചരിത്രകഥാപാത്രത്തെ അവതരിപ്പിച്ച ഉറുമിയെന്ന ചിത്രത്തിന്‌ തിരക്കഥ രചിച്ച ശങ്കര്‍ രാമകൃഷ്‌ണനാണ്‌ കുഞ്ഞാലിമരയ്‌ക്കാരുടെ തിരക്കഥ രചിയ്‌ക്കുന്നത്‌. സന്തോഷ്‌ ശിവനാണ്‌ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
`കുഞ്ഞാലി മരയ്‌ക്കാറില്‍' പൃഥ്വിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക