Image

വിന്‍സെന്റ്‌ ഡി പോള്‍ ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ ചാരിറ്റി ഡിന്നര്‍ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 19 October, 2011
വിന്‍സെന്റ്‌ ഡി പോള്‍ ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ ചാരിറ്റി ഡിന്നര്‍ നടത്തുന്നു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ജീവകാരുണ്യ സംഘടനയായ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം നവംബര്‍ അഞ്ചാംതീയതി ശനിയാഴ്‌ച വൈകുന്നേരം നടത്തുന്ന ചാരിറ്റി ഡിന്നറിന്റെ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം സണ്ണി ട്രാവല്‍സ്‌ ഉടമ സണ്ണി മാത്യുവിന്‌ നല്‍കിക്കൊണ്ട്‌ യു.എന്നിലെ വത്തിക്കാന്‍ പ്രതിനിധി മോണ്‍സിഞ്ഞോര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര നിര്‍വഹിച്ചു.

ജര്‍മനിയിലേക്ക്‌ പുതിയ നിയോഗവുമായി പോകുന്ന മോണ്‍സിഞ്ഞോര്‍ ഭരണികുളങ്ങരയുടെ ന്യൂയോര്‍ക്കിലെ അവസാന പൊതുയോഗ പരിപാടി എന്ന നിലയിലും ചടങ്ങ്‌ ശ്രദ്ധിക്കപ്പെട്ടു. വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി, പ്രസിഡന്റ്‌ ജോഷി തെള്ളിയാങ്കല്‍, സെക്രട്ടറി ജോസഫ്‌ പടിഞ്ഞാറേക്കളം, ആല്‍ഫ്രഡ്‌ ഇടനാട്‌, കൈക്കാരന്മാരായ ജോട്ടി പ്ലാത്തറ, ഇട്ടൂപ്പ്‌ കണ്ടംകുളം, സെക്രട്ടറി തോമസ്‌ ചാമക്കാല തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയം സ്ഥാപിതമായതുമുതല്‍ ഇടവകയില്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ വിന്‍സെന്റ്‌ ഡി പോള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഏതാണ്ട്‌ 75 ലക്ഷത്തോളം രൂപ സംഭരിക്കുകയും അത്‌ കേരളത്തിലെ അര്‍ഹരായവര്‍ക്ക്‌ ചികിത്സ, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി വരുന്നു. ഇടവക മുഴുവന്റേയും, സഹായ സഹകരണങ്ങളും, വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ വളര്‍ച്ചയ്‌ക്ക്‌ മുതല്‍ക്കൂട്ടാകുന്നു.

നവംബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച നടക്കുന്ന ചാരിറ്റി ഡിന്നര്‍ വിജയിപ്പിക്കുന്നതിന്‌ ഏവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
വിന്‍സെന്റ്‌ ഡി പോള്‍ ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ ചാരിറ്റി ഡിന്നര്‍ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക