Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ രൂപതാദ്ധ്യക്ഷന്റെ ഔദ്യോഗിക സന്ദര്‍ശനം ഒക്ടോബര്‍ 18 മുതല്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 14 October, 2013
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ രൂപതാദ്ധ്യക്ഷന്റെ ഔദ്യോഗിക സന്ദര്‍ശനം  ഒക്ടോബര്‍ 18 മുതല്‍
ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ്‌ സീറോമലബാര്‍ രൂപതയിലെ പ്രമുഖ ഇടവകദൈവാലയങ്ങളിലൊന്നായ ഫിലാഡല്‍ഫിയ സെ. തോമസ്‌ ഇടവകയില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഒക്ടോബര്‍ 18 വെള്ളിയാഴ്‌ച്ച മുതല്‍ 21 തിങ്കളാഴ്‌ച്ച വരെ നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നു. വെള്ളിയാഴ്‌ച്ച പതിനൊന്നര മണിക്ക്‌ എത്തിച്ചേരുന്ന അഭിവന്ദ്യപിതാവിനെയും, രൂപതാ ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തിനെയും ഇടവകവികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാ പറമ്പില്‍, ട്രസ്റ്റിമാരായ വിന്‍സന്റ്‌ ഇമ്മാനുവല്‍, ബിജി ജോസഫ്‌, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിക്കും. തുടര്‍ന്ന്‌ നാലുദിവസത്തെ തിരക്കിട്ട പരിപാടികളാണ്‌ പാസ്റ്ററല്‍ വിസിറ്റിനോടനുബന്ധിച്ച്‌ ക്രമീകരിച്ചിരിക്കുന്നത്‌

ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസിലാക്കുക, വാര്‍ഷികകണക്കുകള്‍ പരിശോധിക്കുക, 16 കുട്ടികള്‍ക്ക്‌ ആദ്യകുര്‍ബാന, സ്ഥൈര്യലേപനം എന്നീകൂദാശകള്‍ നല്‍കുക, ഇടവകയിലെ മതബോധനസ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭക്തസംഘടനകളുമായി ആശയവിനിമയം നടത്തുക, രോഗികളായി കഴിയുന്നവരെ ഭവനങ്ങളില്‍ സമ്പഅശിരക, ഇടവകപൊതുയോഗം വിളിച്ചുകൂട്ടി പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക,റവ. ഡോ. മാത്യു മണക്കാട്ട്‌ സ്‌പിരിച്ച്വല്‍ ഡയറക്ടറായ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍ സന്ദര്‍ശിക്കുക, ഫിലാഡല്‍ഫിയാ ഇടവകയുടെ സാറ്റ്‌ലൈറ്റ്‌ മിഷന്‍ സെന്ററായ ഹെര്‍ഷി സീറോമലബാര്‍ സമൂഹത്തെ സന്ദര്‍ശിക്കുക എന്നിങ്ങനെ തിരക്കിട്ട പരിപാടികളാണ്‌ നാലുദിവസത്തെ ഇടയസന്ദര്‍ശനത്തിലുള്ളത്‌.

വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക്‌ വി. കുര്‍ബാന, ജപമാലപ്രാര്‍ത്ഥന, പ്രദക്ഷിണം എന്നിവക്ക്‌ ബിഷപ്പ്‌ നേതൃത്വം നല്‍കും. ഇടവകയില്‍ വിശ്വാസപരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന 16 കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം, സ്ഥൈര്യലേപനം എന്നീ ശുശ്രൂഷകള്‍ക്ക്‌ ശനിയാഴ്‌ച്ച രാവിലെ ഒമ്പതരമണിക്ക്‌ പിതാവ്‌ മുഖ്യകാര്‍മ്മികനാകും. ഞായറാഴ്‌ച്ച പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ 10 മണിക്കുള്ള ഒരു കുര്‍ബാന മാത്രമേ ഉണ്ടാവുകയുള്ളു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഇംഗ്ലീഷ്‌ കുര്‍ബാന അന്നേദിവസം ഉണ്ടായിരിക്കുന്നതല്ല.

ഇടയസന്ദര്‍ശനത്തിന്റെ പ്രധാന ഇനങ്ങള്‍ താഴെ കൊടുക്കുന്നു.

ഒക്ടോബര്‍ 18 വെള്ളി
രാവിലെ 11:30-ന്‌ പിതാവ്‌ ഇടവകയില്‍ എത്തിച്ചേരുന്നു.
3:00 - 5:00 രോഗീസന്ദര്‍ശനം
6:00 പാരീഷ്‌ കൗണ്‍സില്‍ മീറ്റിംഗ്‌
7:00 വി. കുര്‍ബാന, ജപമാലപ്രാര്‍ത്ഥന, പ്രദക്ഷിണം
8:15 ഗായകസംഘവുമായി കൂടിക്കാഴ്‌ച്ച
8:30 യുവജനങ്ങളുമായി കൂടിക്കാഴ്‌ച്ച

ഒക്ടോബര്‍ 19 ശനി

10:00 കുട്ടികളുടെ ആദ്യകുര്‍ബാന, കണ്‍ഫര്‍മേഷന്‍
3:00 എസ്‌. എം. സി. സി ഭാരവാഹികളുമായി കൂടിക്കാഴ്‌ച്ച
4:00 വിന്‍സന്റ്‌ ഡി പോള്‍ മീറ്റിംഗ്‌
5:00 മരിയന്‍ മദേഴ്‌സുമായി അഭിമുഖം
6:30 സെ. ന്യൂമാന്‍ ക്‌നാനായ മിഷന്‍ സന്ദര്‍ശനം

ഒക്ടോബര്‍ 20 ഞായര്‍

9:30 ഇടവകയുടെ ഔദ്യോഗികസ്വീകരണം
10:00 വി. കുര്‍ബാന, ഇടയസന്ദേശം
11:30 പൊതുയോഗം, മതബോധനസ്‌കൂള്‍ സന്ദര്‍ശനം
1:00 മതാധ്യാപകരുമായി മീറ്റിംഗ്‌
4:30 ഹെര്‍ഷി മിഷന്‍ സന്ദര്‍ശനവും ദിവ്യബലിയര്‍പ്പണവും

ഒക്ടോബര്‍ 21 തിങ്കളാഴ്‌ച്ച

9:30 പുതുതായി വാങ്ങിക്കുന്ന റെക്ടറി ബില്‍ഡിങ്ങിന്റെ സന്ദര്‍ശനം
10:30 യാത്രയയപ്പ്‌

നാലുദിവസത്തെ പാസ്റ്ററല്‍ വിസിറ്റിനായി എത്തിച്ചേരുന്ന രൂപതാദ്ധ്യക്ഷനെ സ്വീകരിക്കാന്‍ ഇടവക ഒരുങ്ങിക്കഴിഞ്ഞതായി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപറമ്പില്‍ അറിയിച്ചു.
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ രൂപതാദ്ധ്യക്ഷന്റെ ഔദ്യോഗിക സന്ദര്‍ശനം  ഒക്ടോബര്‍ 18 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക