Image

മാധ്യമലോകം മിഴിതുറക്കുന്നു; ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം

ജോര്‍ജ്ജ് തുമ്പയില്‍ Published on 19 October, 2011
മാധ്യമലോകം മിഴിതുറക്കുന്നു; ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം
സോമര്‍സെറ്റ് (ന്യൂജഴ്‌സി): അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സംഘചേതനാ പ്രതീകമായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ കോണ്‍ഫറന്‍സിന് ഇനി ദിവസങ്ങള്‍ മാത്രം. സമ്മേളനത്തിന്റെ അവസാന മിനുക്കുപണികള്‍ക്കായി കോണ്‍ഫറന്‍സ് കമ്മിറ്റി, സമ്മേളന വേദിയായ സോമര്‍ സെറ്റിലെ ഹോളിഡേ ഇന്നിന്റെ ബാള്‍റൂമില്‍ ഒത്തുകൂടി പുരോഗതികള്‍ വിലയിരുത്തി.

പ്രസിഡന്റ് റെജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, കണ്‍വീനര്‍ മധു കൊട്ടാരക്കര, പ്രോഗ്രാം കണ്‍വീനര്‍ ഡോ. കൃഷ്ണ കിഷോര്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, നാഷനല്‍ ട്രഷറര്‍ ജോര്‍ജ് തുമ്പയില്‍, റിസപ്ഷന്‍ കണ്‍വീനര്‍ സജി കീക്കാടന്‍, കമ്മിറ്റി അംഗം രാജു പള്ളത്ത് എന്നിവര്‍ വിവിധ രംഗങ്ങളിലെ പുരോഗതികള്‍ അവലോകനം ചെയ്തു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് കണിയാലി, വൈസ് ചെയര്‍മാന്‍ ടാജ് മാത്യു, ജനറല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ എന്നിവര്‍ ടെലികോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു.

ഒക്‌ടോബര്‍ 28, 29, 30 ( വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ നടക്കുന്ന കോണ്‍ഫ റന്‍സിന്റെ വേദിയായ ഹോളിഡേ ഇന്നിലെ സൗകര്യങ്ങള്‍ ഹോട്ടലിലെ മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ക്ക് വിശദീകരിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ആറുവര്‍ഷം കൊണ്ട് നേടിയെടുത്ത അന്തസ്സും ആഭിജാത്യവും നിലനിര്‍ത്തുവാന്‍ നാഷനല്‍ കമ്മിറ്റിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കിട്ടിയ അവസരം തങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്ന ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി മധു കൊട്ടാരക്കര, ട്രഷറര്‍ സജി ഏബ്രഹാം എന്നിവര്‍ പറഞ്ഞു.

കോണ്‍ഫറന്‍സ് നടത്തിപ്പിന് സാമ്പത്തിക അടിത്തറ പാകിയ സ്‌പോണ്‍സര്‍മാര്‍ക്ക് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. സമൂഹത്തിന്റെ കണ്ണാടിയായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മയ്ക്കല്ലെങ്കില്‍ പിന്നെയാര്‍ക്ക് പിന്തുണ നല്‍കും എന്ന ചിന്താഗതിയാണ് സ്‌പോണ്‍സര്‍ക്കുള്ളതെന്ന് പ്രസിഡന്റ് റെജി ജോര്‍ജ് കമ്മിറ്റിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു. വിവിധ ചാപ്റ്ററുകളില്‍ നടക്കുന്ന കിക്കോഫുകള്‍ക്കും ധനസമാഹരണ യജ്ഞങ്ങള്‍ക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.

സമൂഹത്തോടും സംഘടനകളോടും ഇന്ത്യ പ്രസ് ക്ലബിനുള്ള പ്രതിബദ്ധത കണക്കി ലെടുത്ത് സൗജന്യമായാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.
മാധ്യമലോകം മിഴിതുറക്കുന്നു; ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം മാധ്യമലോകം മിഴിതുറക്കുന്നു; ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം മാധ്യമലോകം മിഴിതുറക്കുന്നു; ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം മാധ്യമലോകം മിഴിതുറക്കുന്നു; ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം മാധ്യമലോകം മിഴിതുറക്കുന്നു; ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം മാധ്യമലോകം മിഴിതുറക്കുന്നു; ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക