Image

ദേശീയ പാതയിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റണം: കോടതി

Published on 19 October, 2011
ദേശീയ പാതയിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റണം: കോടതി
കൊച്ചി: ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കാന്‍ ക്രിയാത്മകമായ മറ്റ് നടപടികള്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ കൊച്ചി കോര്‍പ്പറേഷന് കൂടുതല്‍ സമയവും അനുവദിച്ചിട്ടുണ്ട്. നവംബര്‍ 30 നകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ മൂന്നാഴ്ചക്കകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് എന്‍ജിനീയര്‍ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് കൂടുതല്‍ സമയം അനുവദിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക