Image

കൈരളി ഹോംസ് ആദ്യഘട്ട നിര്‍മാണം ആരംഭിച്ചു

ഫ്രാന്‍സിസ് തടത്തില്‍ Published on 19 October, 2011
കൈരളി ഹോംസ് ആദ്യഘട്ട നിര്‍മാണം ആരംഭിച്ചു
ന്യൂജഴ്‌സി: കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ആഭിമുഖ്യത്തിലുള്ള കൈരളി ഹോംസിന്റെ ആദ്യഘട്ട നിര്‍മാണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ടെക്‌സസിലെ ഡാലസിനടുത്തുള്ള റോയ്‌സി സിറ്റിയിലെ എഫ്എം റോഡിലാണ് കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന കമ്പനിയുടെ ആഭിമുഖ്യത്തില്‍ കൈരളി ഹോംസ് എന്ന ഭവന പദ്ധതി രൂപം നല്‍കിയിട്ടുള്ളത്.

2012ല്‍ സമ്മറിനു മുമ്പായി 38 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ആദ്യഘട്ട പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ചെയര്‍മാന്‍ ഡോ. ഏബ്രഹാം എന്‍. വര്‍ഗീസ്, പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ എന്നിവര്‍ അറിയിച്ചു.

നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ ടെക്‌സസിലെ റോയ്‌സി സിറ്റിയിലും മിസോറി സിറ്റിയിലുമായി പദ്ധതിയുടെ ഇന്‍ഫര്‍മേഷന്‍ - സെയില്‍സ് മീറ്റിങ് സംഘടിപ്പിക്കുന്നുണ്ടെന്നുൂം ഡോ. ഏബ്രഹാം അറിയിച്ചു. അഞ്ചിന് രാവിലെ പത്ത് മുതല്‍ ഒന്നുവരെയും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെയുമായി രണ്ട് സെഷനുകളിലായാണ് റോയ്‌സ് സിറ്റിയില്‍ മീറ്റിങ് സംഘടിപ്പിക്കുന്നത്.

വിലാസം:
3621
MM Road 1777
Roice City
Texas 75189


ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് മിസോറി സിറ്റിയിലെ സിറോ മലബാര്‍ കാത്തലിക് പള്ളിയില്‍ ആണ് മീറ്റിങ്.
വിലാസം:
St. Joseph's Syro Malabar Catholic Chuch
211 Present Street
Missoury Ciry
Texas – 77489


450 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് 600 വീടുകള്‍ നിര്‍മിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള 38 വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അഞ്ച് വ്യത്യസ്ത ഫ്‌ളോര്‍പ്ലാനുകളിലായി രണ്ടു മുതല്‍ നാല് ബെഡ്‌റൂമുകള്‍ വീതമുള്ള വീടുകളാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. 1527 മുതല്‍ 2900 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന 38 വീടുകള്‍ മേയ്, ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിക്കാന്‍ ലക്ഷ്യമിടുന്ന മലയാളി ക്രിസ്ത്യന്‍ സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇത്തരമൊരു നൂതന പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നത്. ടെക്‌സസിലെ ഏറ്റവും ശാന്തമായ പ്രദേശമായ റോയ്‌സ് സിറ്റി താരതമ്യേന ഹ്യൂമിഡിറ്റി കുറഞ്ഞ സ്ഥലമാണ്. ധാരാളം മലയാളികള്‍ താമസിക്കുന്ന ഇവിടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. 15 മൈല്‍ ചുറ്റളവില്‍ പ്രധാന ആശുപത്രികളും 48 മൈല്‍ ചുറ്റളവില്‍ വിമാനത്താവളവും ഉണ്ട്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമായ റോയ്‌സ് സിറ്റിയില്‍ സ്‌റ്റേറ്റ് ടാക്‌സ് നല്‍കേണ്ടതില്ല എന്നതും മറ്റൊരു സവിശേഷതയാണ്.

കേരളത്തനിമയോടു കൂടിയ റസ്റ്ററന്റ്, ടെന്നീസ് കോര്‍ട്ട്, ക്ലബ് ഹൗസ്, ലേക്ക്, ചാപ്പല്‍, ഹെല്‍ത്ത് ക്ലബ്, ഗിഫ്റ്റ് ഷോപ്, കോമണ്‍ സ്വിമ്മിങ്പൂള്‍ തുടങ്ങിയ നിരവധി ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ഭവന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മിസോറി സിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സെയില്‍സ് മീറ്റിനോടനുബന്ധിച്ചുള്ള വിവരങ്ങള്‍ക്ക്:
ഏബ്രഹാം എന്‍. വര്‍ഗീസ് (ചെയര്‍മാന്‍): 845 553 0879

മാനേജര്‍മാ
ര്‍ :
രാജു ഏബ്രഹാം: 718 413 8113
തോമസ് എം. തോമസ്: 201 289 725
ലോക്കല്‍ കോ - ഓര്‍ഡിനേറ്റര്‍മാര്‍:
കുര്യന്‍ ബോസ് : 832 545 0054
ആന്റണി ചെറു: 832 863 8334
എ.സി. ജോര്‍ജ് : 281 741 9465

റോയ്‌സ് സിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സെയില്‍സ് മീറ്റിനോടനുബന്ധിച്ചുള്ള വിവരങ്ങള്‍ക്ക്:
ഡോ.ഏബ്രഹാം എന്‍. വര്‍ഗീസ് : (ചെയര്‍മാന്‍): 845 553 0879

മാനേജര്‍മാ
ര്‍ ‍:
രാജു ഏബ്രഹാം: 718 413 8113
തോമസ് എം. തോമസ്: 201 289 725

ലോക്കല്‍ കോ - ഓര്‍ഡിനേറ്റര്‍മാര്‍ :
റവ.ഡോ. പി.പി. ഫിലിപ്: 972 416 2957
അലക്‌സ് മാത്യു: 972 814 5486
ദാസ് പോള്‍: 972 400 7505

പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ ഏബ്രഹാം മാത്യു അറിയിച്ചതാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക