Image

നായര്‍ സര്‍വീസ് സൊസൈറ്റി കുടുംബമേളയും ക്യാമ്പും നടത്തി

എ.സി. ജോര്‍ജ് Published on 19 October, 2011
നായര്‍ സര്‍വീസ് സൊസൈറ്റി കുടുംബമേളയും ക്യാമ്പും നടത്തി
ഹൂസ്റ്റണ്‍ ‍: ഹൂസ്റ്റണിലെയും ഡാലസിലെയും നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബമേളയും ക്യാമ്പും നടത്തി. ഒക്‌ടോബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലായി ടെക്‌സസിലെ പാലസ്റ്റീനിലുള്ള ലേക് വ്യൂ മെഥഡിസ്റ്റ് ചര്‍ച്ച് കോണ്‍ഫറന്‍സ് സെന്ററിലാണ് വിവിധ പരിപാടികളോടെ മൂന്നു ദിവസത്തെ കുടുംബമേളയും ക്യാമ്പും സംഘടിപ്പിച്ചത്.

ഏഴിന് വൈകിട്ട് എന്‍എസ്എസിന്റെ രണ്ടു കരയോഗങ്ങളില്‍ നിന്നായി 150 ല്‍ പരം കുടുംബങ്ങള്‍ കുടുംബമേളയിലും ക്യാം
മ്പിലും പങ്കെടുത്തു. വിളക്കുവച്ച് സന്ധ്യാ പ്രാര്‍ഥനയ്ക്കുശേഷം വിവിധ കലാപരിപാടികളോടെ അത്താഴം പങ്കുവച്ചു. എട്ടിന് രാവിലെ പ്രഭാത നമസ്‌കാരത്തിനുശേഷം കേരളത്തനിമയാര്‍ന്ന പ്രഭാത ഭക്ഷണം വിളമ്പി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ - കായിക മല്‍സരം അരങ്ങേറി. ക്രിക്കറ്റ്, സോക്കര്‍, വോളിബോള്‍, ഓട്ടം, ചാട്ടം തുടങ്ങിയ വിവിധ മല്‍സരങ്ങളില്‍ എല്ലാവരും പങ്കെടുത്തു. ബോട്ടുയാത്ര അത്യന്തം കൗതുകകരവും ആസ്വാദ്യവുമായി.

എട്ടിന് വൈകിട്ട് നിലവിളക്കിനു മുമ്പാകെ കൂപ്പുകരങ്ങളോടെ ബാലികാ - ബാലന്മാരുടെ പ്രാര്‍ഥനാ ഗാനത്തിനുശേഷം വിവിധ പരിപാടികള്‍ ആരംഭിച്ചു. സ്വാഗതപ്രസംഗത്തിനുശേഷം എല്ലാ കുടുംബാംഗങ്ങളും പരസ്പരം പരിയപ്പെടുത്തി. സംഘനൃത്തങ്ങള്‍, സംഘഗാനങ്ങള്‍, മിമിക്രി, കവിതാപാരായണം, ചിരിയരങ്ങ് എന്നിവ ഹൃദ്യമായി.

ഹൂസ്റ്റണ്‍ കരയോഗത്തിന്റെ ഭാഗമായി ഇപ്പോഴത്തെ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളയും കുടുംബാംഗങ്ങളും, ഡാലസ് കരയോഗത്തിന്റെ ഭാഗമായി മുന്‍ ഫൊക്കാന പ്രസിഡന്റായ മന്മഥന്‍ നായരും സകുടുംബം മേളയില്‍ പങ്കെടുത്തു. ഹൂസ്റ്റണ്‍ എന്‍എസ്എസ് പ്രസിഡന്റ് രാജേഷ് നായര്‍, ഡാലസ് എന്‍എസ്എസ് പ്രസിഡന്റ് മല്ലികാ രാധാകൃഷ്ണന്‍ എന്നിവര്‍ സ്തുത്യര്‍ഹമായ നേതൃപാടവം കാഴ്ചവച്ചു. രണ്ടു കരയോഗങ്ങളിലെയും കമ്മിറ്റി അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു. പൊന്നുപിള്ള, മോഹന്‍പിള്ള, ഭാസ്‌കരന്‍ നായര്‍, ജയപ്രകാശ്, രഘു നായര്‍, ഹരിഹരന്‍ നായര്‍, അജിത് നായര്‍, മോഹന്‍ദാസ് നായര്‍, ഹരി നായര്‍, മനോജ് നായര്‍, ബാലമുരളി നായര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒന്‍പതിന് രാവിലെ കുടുംബപ്രാര്‍ഥനയ്ക്കും പ്രഭാത ഭക്ഷണത്തിനും ശേഷം പരിപാടികള്‍ സമാപിച്ചു.

നായര്‍ സര്‍വീസ് സൊസൈറ്റി കുടുംബമേളയും ക്യാമ്പും നടത്തി നായര്‍ സര്‍വീസ് സൊസൈറ്റി കുടുംബമേളയും ക്യാമ്പും നടത്തി നായര്‍ സര്‍വീസ് സൊസൈറ്റി കുടുംബമേളയും ക്യാമ്പും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക