Image

കോഴിക്കോട് വെടിവെയ്‌പ്: കെ.ജയകുമാര്‍ റിപ്പോര്‍ട്ട് കൈമാറി

Published on 19 October, 2011
കോഴിക്കോട് വെടിവെയ്‌പ്: കെ.ജയകുമാര്‍ റിപ്പോര്‍ട്ട് കൈമാറി
തിരുവനന്തപുരം: കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥി സമരത്തിന് നേരെ അസി.കമ്മീഷണര്‍ വെടിവെച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.

കഴിഞ്ഞ ദിവസം ജയകുമാര്‍ കോഴിക്കോടെത്തി തെളിവെടുത്തിരുന്നു. ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്‍, ഡി.ഐ.ജി എസ്.ശ്രീജിത്ത്, സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, നോര്‍ത്ത് അസി. കമ്മീഷണര്‍ കെ.രാധാകൃഷ്ണപിള്ള, ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലീം, തഹസില്‍ദാര്‍ എന്‍.എം.പ്രേംരാജ്, സംഭവസമയത്ത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലവഹിച്ചിരുന്ന പവര്‍ഗ്രിഡ് സ്‌പെഷ്യല്‍ താഹസില്‍ദാര്‍ നരേന്ദ്രന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സി.പി.സലീം, കൃഷ്ണദാസ്, സി.പി.എം നേതാക്കളായ പി.ലക്ഷ്മണന്‍, സി.പി.സുലൈമാന്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ എം.ഗിരീഷ്‌കുമാര്‍, പി.നിഖില്‍, അഡ്വ.പി. എം.ആതിര എന്നിവര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് തെളിവ് നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക