Image

പെണ്‍കുട്ടികളുടെ മരണം: കോടതി പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Published on 19 October, 2011
പെണ്‍കുട്ടികളുടെ മരണം: കോടതി പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കോഴിക്കോട്: നഗരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജെയ്‌സണ്‍ കെ. എബ്രഹാമിനോട് റിപ്പോര്‍ട്ട് നല്‍കാനും ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു.

ഈ സംഭവത്തില്‍ തെളിവില്ലെന്നും കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് കോഴിക്കോട് അസി. കമ്മീഷണര്‍ രാധാകൃഷ്ണ പിള്ള കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ മറികടന്നാണ് രാധാകൃഷ്ണ പിള്ള കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പ്രീഡിഗ്രി കഴിഞ്ഞശേഷം പിരിയുന്നതില്‍ വിഷമമുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണം എന്ന നിഗമനത്തിലായിരുന്നുപോലീസ്. പെണ്‍കുട്ടിയുടെ പിതാവിനും മരണത്തെക്കുറിച്ച് മറ്റ് പരാതികളൊന്നുമുണ്ടായിരുന്നില്ല. അന്ന് സംശയിക്കത്തക്ക കാര്യങ്ങളൊന്നും ഉയര്‍ന്നുവന്നിരുന്നില്ലെന്നും പോലീസ് നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 1996 ഒക്ടോബര്‍ 20നാണ് ആറാം റെയില്‍വേ ഗേറ്റിനടുത്ത് രണ്ട് പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ചത്.

പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്കുലര്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക