Image

രാധാകൃഷ്ണപിള്ളയെ തല്ലണമെന്ന് എം.വി ജയരാജന്‍

Published on 19 October, 2011
രാധാകൃഷ്ണപിള്ളയെ തല്ലണമെന്ന് എം.വി ജയരാജന്‍
കണ്ണൂര്‍: കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലിക്കോളാന്‍ സിപിഎം നേതാവ് എം.വി.ജയരാജന്‍ എസ്.എഫ്.ഐക്കാരോട് ആഹ്വാനം ചെയ്തു.

രാധാകൃഷ്ണപിള്ളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണ്. അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ പേടിക്കേണ്ട. കാക്കിയെ ബഹുമാനിക്കണം. എന്നാല്‍ കാക്കിക്കുള്ളിലെ ഖദറുകാര്‍ ഉമ്മന്‍ ചാണ്ടിയുടെ അനുയായികളാണ്. ജയരാജന്‍ പറഞ്ഞു.

കണ്ണൂരിലും രാധാകൃഷ്ണപിള്ള മോഡല്‍ പോലീസ് നടപടിക്ക് തുനിഞ്ഞാല്‍ അടിച്ചൊതുക്കും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെപ്പോലെയാണ് കണ്ണൂരിലെ പോലീസ് മേധാവിയുടെ പെരുമാറ്റമെന്നും ജയരാജന്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക