Image

റവ.കൊച്ചുമ്മന്‍ നൈനാന്‍ തൃശൂരില്‍ അന്തരിച്ചു

പി.പി.ചെറിയാന്‍ Published on 19 October, 2011
റവ.കൊച്ചുമ്മന്‍ നൈനാന്‍ തൃശൂരില്‍ അന്തരിച്ചു
തൃശൂര്‍ : മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും മെഴുവേലി ശാലം മാര്‍ത്തോമാ ഇടവക വികാരിയുമായിരുന്ന റവ.കൊച്ചുമ്മന്‍ നൈനാന്‍ (62) തൃശൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെച്ചു പെട്ടെന്നുണ്ടായ ഹൃദ്രോഗം മൂലം ഒക്‌ടോബര്‍ . 17 തിങ്കളാഴ്ച രാവിലെ അന്തരിച്ചു.

ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് തൃശൂര്‍ ഗുരുവായൂര്‍ മുക്തി മന്ദിരത്തിന്റെ ചുമതലയില്‍ പ്രവേശിച്ചത്. ഇവിടെ മാര്‍ത്തോമാ സുവിശേഷ സംഘം മിഷനറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നിരണം-മാരാമണ്‍ , തിരുവന്തപുരം-കൊല്ലം, ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസനങ്ങളില്‍ കൗണ്‍സില്‍ അംഗം, ടെംപറന്‍സ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ മാര്‍ത്തോമാ സഭയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

നെല്ലിക്കുന്ന് രവിവര്‍മ്മ മന്ദിരം, ആനപറമ്പാല്‍ മന്ദിരം സൂപ്രണ്ട്, മണ്ണൂര്‍ ശാലേം, കുളത്തുപുഴ സെന്റ് തോമസ്, ചണ്ണംപ്പെട്ട ബഥനി, പെരിന്തല്‍മണ്ണ, കനകപാലം ജെറുശലേം, നെല്ലിമല ബഥേല്‍ , മംഗലം സെന്റ് തോമസ്, ചേകുളം ഇമ്മാനുവേല്‍ , ഷൊര്‍ണ്ണൂര്‍, നെല്ലിക്കുന്ന് ശാലേം എന്നീ ഇടവകകളില്‍ വികാരിയായിരുന്നു.

ഒക്‌ടോബര്‍ 18 ചൊവ്വാഴ്ച കുന്ദംകുളം ആര്‍ത്താറ്റ് പള്ളിയില്‍ പൊതുദര്‍ശനത്തിനു ശേഷം നടന്ന അനുശോചന യോഗത്തില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഗ്രിഗോറിയോസ് മാര്‍ സെതഫാനോസ്, പട്ടക്കാര്‍ തുടങ്ങിയവര്‍ അച്ചന്റെ സേവനങ്ങളെ അനുസ്മരിച്ചു. തുടര്‍ന്ന് മൃതദേഹം സ്വദേശമായ കുമ്പനാട്ടേക്ക് കൊണ്ടുപോയി. ഒക്‌ടോബര്‍ 21 വെള്ളിയാഴ്ച കുമ്പനാട്ട് വെച്ച് സംസ്‌ക്കാരം നടക്കും.

ഭാര്യ-ഏലിയാമ്മ, മക്കള്‍ - ഉമ്മന്‍ , ഫിലിപ്പ്, ആശ, ലീബ

Contact No: 9496088493(റവ.കെ.എ. വര്‍ഗീസ്)
റവ.കൊച്ചുമ്മന്‍ നൈനാന്‍ തൃശൂരില്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക