Image

ഡ്രീം കപ്പ്‌ 2011 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ലിവര്‍പൂളില്‍ നവംബര്‍ അഞ്ചിന്‌

സാബു ചുണ്‌ടക്കാട്ടില്‍ Published on 19 October, 2011
ഡ്രീം കപ്പ്‌ 2011 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ലിവര്‍പൂളില്‍ നവംബര്‍ അഞ്ചിന്‌
ലിവര്‍പൂള്‍: ലിവര്‍പൂള്‍ യൂത്തും ഡ്രീം ടൂര്‍സും സംയുക്‌തമായി ലിവര്‍പൂളില്‍ ഡ്രീം കപ്പ്‌ 2011 ഓള്‍ യുകെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ നടത്തും. നവംബര്‍ അഞ്ചിന്‌ (ശനി) യുകെയില്‍ മലയാളി ഫുട്‌ബോള്‍ താരങ്ങളെ അണിനിരത്തുന്ന ടൂര്‍ണമെന്റ്‌ നടക്കുന്നത്‌. ആദ്യം പേര്‌ രജിസ്‌റ്റര്‍ ചെയ്യുന്ന 12 ടീമുകളെ ഡ്രീം ടൂര്‍സും ലിവര്‍പൂള്‍ യൂത്തും സ്വാഗതം ചെയ്യുന്നു.

ഡ്രീം കപ്പ്‌ 2011വിജയമാക്കി മാറ്റുവാന്‍ യുകെയിലുള്ള എല്ലാ ഫുട്‌ബോള്‍ താരങ്ങളെയും ഫുട്‌ബോള്‍ പ്രേമികളെയും യൂറോപ്പിന്റെ തലസ്‌ഥാനമായ ലിവര്‍പൂളിലേക്ക്‌ സംഘാടകര്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെറിന്‍ വര്‍ഗീസ്‌: 07912616439, അനു ബേബി: 07851473762, ജസ്‌റ്റിന്‍ തോമസ്‌: 07990623054.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക