Image

ട്രൈസ്റ്റേറ്റ്‌ കേരള ഫോറം രചന മത്സരം സംഘടിപ്പിക്കുന്നു

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 19 October, 2011
ട്രൈസ്റ്റേറ്റ്‌ കേരള ഫോറം രചന മത്സരം സംഘടിപ്പിക്കുന്നു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ്‌ കേരള ഫോറത്തിന്റെ കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ഉപന്യാസ മത്‌സരം നടത്തുന്നു. ഗ്രേഡ്‌ സ്‌കൂള്‍,ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായിട്ടാണു്‌ മത്സരം നടത്തുക.

ഉപന്യാസ വിഷയം: My Best Experience in Kerala. നിങ്ങള്‍ തയ്യാറാക്കുന്ന ഉപന്യാസം ഇംഗ്‌ളീഷില്‍ ആയിരക്കണം, മുന്നൂറ്‌ വാക്കില്‍ കവിയരുത്‌. തയ്യാറാക്കുന്ന ഉപന്യാസം നിങ്ങളുടെ പേരും ഗ്രേഡും, സക്ഷ്യപ്പെടുത്തിയ കവര്‍ പേജൊടെ ുdf Format- Oalickal@aol.com എന്ന ഈമെയില്‍ വഴിയായോ, 325 Par Drive, Philadelphia, PA 19115 എന്ന വിലാസത്തിലോ ഒക്‌ടോബര്‍ 30ാം തീയതിക്കകം അയക്കുക. വിജയികള്‍ക്ക്‌ നവംബര്‍ അഞ്ചാം തീയതി നടക്കുന്ന കേരള പിറവി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ വച്ച്‌ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക